മാനഭംഗം; മുന്* ഇസ്രയേല്* പ്രസിഡന്റിന് തടവ്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    മാനഭംഗം; മുന്* ഇസ്രയേല്* പ്രസിഡന്റിന് തടവ്

    ജെറുസലേം: ബലാത്സംഗക്കേസില്* മുന്* ഇസ്രയേല്* പ്രസിഡന്റ് മോഷെ കത്*സാവിന് ഏഴുവര്*ഷം തടവ്. ഇതുകൂടാതെ പിഴശിക്ഷയും രണ്ടുവര്*ഷത്തെ നല്ലനടപ്പും വിധിച്ചിട്ടുണ്ട്. ടെല്*അവീവിലെ ജില്ലാ കോടതിയാണ് ശിക്ഷ വിധിച്ചത്. 1998ല്* വിനോദസഞ്ചാര മന്ത്രിയായിരിക്കെ ജീവനക്കാരിയെ രണ്ടുതവണ ബലാത്സംഗംചെയെ്തന്നും പിന്നീട് പ്രസിഡന്റായശേഷം മറ്റു രണ്ടു സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചെന്നുമുള്ള കേസുകളാണ് കത്*സാവിന് എതിരെയുണ്ടായിരുന്നത്.

    കത്*സാവ് കുറ്റക്കാരനാണെന്ന് കഴിഞ്ഞ ഡിസംബറില്* കോടതി കണ്ടെത്തിയിരുന്നു. തനിക്കെതിരായ വിധി നുണപറയുന്നവരുടെ വിജയമാണെന്ന് കത്*സാവ് പ്രതികരിച്ചു. അപ്പീല്*ഹര്*ജി നല്*കുമെന്നും അദ്ദേഹം വ്യക്തമാക്കി.

    2000 മുതല്* 2007 വരെ ഇസ്രായേല്* പ്രസിഡന്റായിരുന്നു ഇദ്ദേഹം.





    Powered By WizardRSS.com | Full Text RSS Feed | WordPress Plugin
Working...
X