സിപിഎം വിഭാഗീയതയുമായി വീണ്ടും മമ്മൂട്ടി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    സിപിഎം വിഭാഗീയതയുമായി വീണ്ടും മമ്മൂട്ടി

    ഒരിയ്ക്കല്* കൂടി സിപിഎമ്മിലെ വിഭാഗീയതയില്* മമ്മൂട്ടി ഇടപെടുകയാണ്. മമ്മൂട്ടി ഇടപെടുകയെന്നാല്* അദ്ദേഹത്തിന്റെ സിനിമ ഇടപെടുന്നുവെന്നര്*ത്ഥം. അതേ മാര്*ച്ച് 24ന് വ്യാഴാഴ്ച മമ്മൂട്ടി ഷാജി കൈലാസ് ടീമിന്റെ പുതിയ ചിത്രമായ ആഗസ്റ്റ് 15 തിയറ്ററുകളിലെത്തുമ്പോള്* അതില്* സംസ്ഥാനം ഭരിയ്ക്കുന്ന പാര്*ട്ടിയിലെ വിഭാഗീയതയും വിഷയം. കഴിഞ്ഞ വര്*ഷങ്ങളില്* സംസ്ഥാനം സാക്ഷ്യം വഹിച്ച മുഖ്യമന്ത്രിയും പാര്*ട്ടി സെക്രട്ടറിയും തമ്മിലുള്ള പോരിന് മമ്മൂട്ടി ചിത്രത്തില്* ഏറെ പ്രാധാന്യമുണ്ട്. ആഗസ്റ്റ് 1ന്റെ അതേ പ്ലോട്ട് തന്നെയാണ് അതിന്റെ രണ്ടാം ഭാഗവും പിന്തുടരുന്നത്. മുഖ്യമന്ത്രിയ്*ക്കെതിരെ വധഭീഷണിയുള്ളതായി റിപ്പോര്*ട്ട് ലഭിയ്ക്കുന്നു.രഹസ്യമായി ഇതേക്കുറിച്ചന്വേഷിയ്ക്കാന്* പെരുമാള്* എത്തുന്നു. ഇത് തന്നെയാണ് ആഗസ്റ്റ് 15ന്റെ പ്രമേയം.

    അന്വേഷണത്തിനിടെ മുഖ്യമന്ത്രിയ്*ക്കെതിരെ നീക്കമുണ്ടാവുന്നത് പാര്*ട്ടിയില്* നിന്നാണോയെന്നും പെരുമാള്* സംശയിക്കുന്നുണ്ട്. എസ്എന്* സ്വാമിയുടെ തിരക്കഥയില്* പാര്*ട്ടി വിഭാഗീയത സൂചിപ്പിയ്ക്കുന്ന ഡയലോഗുകള്* ആവശ്യത്തിലേറെ. 'എന്റെ ശത്രു ആരെന്ന് ഞാന്* പറയണോ?' മുഖ്യമന്ത്രിയായെത്തുന്ന നെടുമുടി വേണു ഇത് പറയുമ്പോള്* പലതും നമ്മുടെ ഓര്*മ്മയിലെത്തും. അതിന് മറുപടിയായി, 'വീട്ടില്* കുത്തിയിരിക്കാനല്ല പാര്*ട്ടി അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കിയത്, പ്രവര്*ത്തിയ്ക്കാനാണ് 'സായ്കുമാര്* അവതരിപ്പിയ്ക്കുന്ന പാര്*ട്ടി സെക്രട്ടറിയുടെ മുനവെച്ചുള്ള ഡയലോഗും ആഗസ്റ്റ് 15ന്റെ ലൈന്* വെളിപ്പെടുത്തുന്നു.
    അടുത്തപേജില്*
    സിപിഎം രാഷ്ട്രീയത്തില്* മമ്മൂട്ടി രണ്ടാംതവണ






    Powered By WizardRSS.com | Full Text RSS Feed | WordPress Plugin
Working...
X