പാക് കൊടുങ്കാറ്റ് സെമിയിലേക്ക്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    പാക് കൊടുങ്കാറ്റ് സെമിയിലേക്ക്

    മിര്*പുര്*: മിര്*പുരില്* ലോകകപ്പിലെ ആദ്യ ക്വാര്*ട്ടര്* ഫൈനലില്* വെസ്റ്റ് ഇന്*ഡീസിന് ടോസ് കിട്ടി, ആദ്യം ബാറ്റ് ചെയ്യാന്* ഇറങ്ങി. കൊടികെട്ടിയ കരീബിയന്* പടയുടെ കഥ ഇവിടെ തീര്*ന്നു. ഇനി പറയാനുള്ളതെല്ലാം പാക് പടയുടെ കൊലവിൡയക്കുറിച്ച് മാത്രം.
    സ്പിന്നര്*മാര്*ക്ക് മുന്നില്* 112 റണ്*സിന് മുട്ടുകുത്തിയതോടെ വിന്*ഡീസിന്റെ വധം നടന്നു കഴിഞ്ഞിരുന്നു. കമ്രാന്* അക്മല്* മുഹമ്മദ് ഹഫീസ് ഓപ്പണിങ് കൂട്ടുകെട്ടിനെ പിരിയ്ക്കാന്* പോലുമാകാതെ പത്ത് വിക്കറ്റിന്റെ വന്*തോല്*വിയും ഏറ്റുവാങ്ങിയതോടെ കരിബീയക്കാരുടെ അടക്കവും പച്ചക്കുപ്പായക്കാര്* ഭംഗിയായി നടത്തി. ഓസീസിനെ എറിഞ്ഞുവീഴ്ത്തിയത് ഭാഗ്യമില്ലെന്ന് തെളിയിച്ച് പാകിസ്താന്* അങ്ങനെ അവസാന നാലില്* ഇടംപിടിച്ചു. സ്*കോര്*: (വെസ്റ്റിന്*ഡീസ്112/10, പാക്കിസ്ഥാന്*113/0 (20.5). ) പാക് താരങ്ങളുടെ ഓള്*റൗണ്ട് മികവും ബാറ്റ്*സ്മാന്*മാരുടെ ഭാവനാശൂന്യമായ ബാറ്റിങുമാണ് വിന്*ഡിനെ നാണം കെടുത്തിയത്. അപകടകാരിയായ ക്രിസ് ഗെയ്*ലിനെ പേസര്* ഉമര്* ഗുല്* പുറത്താക്കിയതോടെയാണ് അവരുടെ തകര്*ച്ച ആരംഭിച്ചത്. ആദ്യം ബാറ്റിങ് തിരഞ്ഞെടുത്ത ഡാരന്* സാമിയുടെ തീരുമാനം പിഴച്ചുവെന്ന് അപ്പോള്* തന്നെ സൂചനകള്* ലഭിച്ചു. പിന്നീടങ്ങോട്ട് ഡേവണ്* സ്മിത്ത്, ഡാരന്* ബ്രാവോ(0), കെയ്*റോണ്* പൊള്ളാര്*ഡ്, ഡെവണ്* തോമസ്, സാമി എന്നിങ്ങനെ രണ്ടക്കം കടക്കാനാവാതെഡ്രസിങ് റൂമിലേക്ക് മാര്*ച്ച് ചെയ്തവരുടെ പട്ടിക നീളുകയാണ്. പെന്*ഷന്* പറ്റാറായ ശിവ്*നാരായണ്* ചന്ദര്*പോള്* നേടിയ 44 റണ്*സാണ് ദ്വീപ് രാഷ്ട്രങ്ങളുടെ സ്*കോര്* 100 കടത്തിയത്. ഒരറ്റത്ത് വിക്കറ്റുകള്* കൊഴിയുമ്പോഴും മന്ദഗതിയില്* ബാറ്റ് ചെയ്ത ചന്ദര്*പോള്* 44 റണ്*സെടുക്കാന്* 106 പന്തുകള്* നേരിട്ടു. രാംനരേശ് സര്*വന്* (24), ഒന്*പതാം വിക്കറ്റില്* കീമര്* റോച്ച് എന്നിവര്* ചന്ദര്*പോളിനു പിന്തുണ നല്*കാന്* ചെറിയ ശ്രമം നടത്തി.

    30 റണ്*സ് വിട്ടു കൊടുത്ത് നാലു വിക്കറ്റെടുത്ത പാക് നായകന്* ആഫ്രീദിയാണ് എതിരാളികളുടെ നട്ടെല്ലൊടിച്ചത്. 21 വിക്കറ്റുള്ള അഫ്രീദിയാണ് ടൂര്*ണമെന്റിലെ വിക്കറ്റ് വേട്ടക്കാരില്* മുമ്പന്*. ഹഫീസ്, സയിദ് അജ്മല്* എന്നിവര്* രണ്ടു വിക്കറ്റു വീതവും ഉമര്* ഗുല്*, അബ്ദുല്* റസാഖ് എന്നിവര്* ഓരോ വിക്കറ്റും വീഴ്ത്തി.

    113റണ്* എന്ന നിസാര വിജയലക്ഷ്യം പാക് ഓപ്പണര്*മാരായ മുഹമ്മദ് ഹഫീസും (61)കമ്രാന്* അക്മലും (47) ചേര്*ന്ന് തന്നെ നേടി. 64 പന്തില്* 61 റണ്*സും രണ്ടുവിക്കറ്റുമെടുത്ത ഹഫീസാണു മത്സരത്തിലെ താരം.





    Powered By WizardRSS.com | Full Text Feeds | Amazon Plugins
Working...
X