അഹമ്മദാബാദ്: പാകിസ്താന്റെ മുന്നില്‍* വാലൊടിഞ്ഞ കംഗാരുക്കളെ കൊല്ലുക, ധോണിയുടെയും കൂട്ടരുടെയും ദൗത്യം അതാണ്. എന്നാല്‍* ശത്രുക്കളെ കടന്നാക്രമിച്ച് കീഴപ്പെടുത്താനാണ് ചാമ്പ്യന്‍*സ് ടീം നായകന്റെ ആഹ്വാനം. ഇന്ത്യന്‍* തന്ത്രങ്ങളിലൂടെ തന്നെ ഓസീസിനെ കീഴടക്കുമെന്ന് പോണ്ടിങിന് ഇന്ത്യന്‍* ക്യാപ്റ്റന്‍* മറുപടിയും നല്*കുന്നു.
സമകാലീന ക്രിക്കറ്റിലെ ചിരവൈരികളായി എണ്ണപ്പെടുന്ന ഇന്ത്യയും ഓസീസും ക്വാര്*ട്ടറില്* മുഖാമുഖാമെത്തുമ്പോള്* പോരാട്ടം കനക്കുമെന്ന് സുനിശ്ചിതം. ജയം അല്ലെങ്കില്‍* മരണം ധോണിയ്ക്കും പോണ്ടിങിനും അതറിയാം. ഓസീസ് തോറ്റാല്‍* പോണ്ടിങിന്റെ മത്സരമായി ഒരുപക്ഷേ ഇത് മാറിയേക്കാം. മറിച്ചാണെങ്കില്‍* ധോണിയുടെ ചോരയ്ക്കായി മുറവിളി ഉയരും. ഇരുടീമുകളുടെയും ആരാധകരുടെ ചങ്കിടിപ്പ് കൂട്ടുന്ന മൊട്ടേറയിലുള്ള സര്*ദാര്‍* പട്ടേല്‍* സ്റ്റേഡിയത്തില്‍* വ്യാഴാഴ്ച നടക്കും. ഉച്ചകഴിഞ്ഞ് 2.30 മുതലാണ് മത്സരം. എ ഗ്രൂപ്പില്‍* മൂന്നാമന്മാരായാണ് കഴിഞ്ഞ മൂന്നു തവണയും കിരീടം നേടിയ ആസ്*ത്രേലിയ വരുന്നത്. ബി ഗ്രൂപ്പില്‍* രണ്ടാമന്മാരായി ഇന്ത്യയും. ഗ്രൂപ്പ് റൗണ്ടില്‍* ആസ്*ട്രേലിയയ്ക്ക് നാലു ജയവും ഒരു തോല്*വിയുമാണ് ഉണ്ടായിരുന്നത്. ഒരു കളി മഴ കൊണ്ടുപോയി. ഇംഗ്ലണ്ടിന്റെ ടൈയും ദക്ഷിണാഫ്രിക്കയോടുള്ള തോല്*വിയും ബംഗ്*ളാദേശ്, വിന്*ഡീസ്, അയര്*ലന്*ഡ്, ഹോളണ്ട് എന്നിവരെ കീഴടക്കിയുമാണ് ഇന്ത്യ ക്വാര്*ട്ടറിലെത്തിയത്. ഇരു ടീമുകളുടെയും ശക്തിയും ദൗര്*ബല്യവുമെല്ലാം ഗ്രൂപ്പ് മത്സരങ്ങളിലൂടെ പുറത്തായികഴിഞ്ഞു. ഇന്ത്യയും ആസ്*ട്രേലിയയും തമ്മില്‍* 104 ഏകദിനങ്ങളില്‍* ഏറ്റുമുട്ടിയപ്പോള്‍* 61 തവണ വിജയം ഓസീസിനൊപ്പമായിരുന്നു. 35 ഇന്ത്യന്‍* വിജയങ്ങളുണ്ടായപ്പോള്* എട്ടെണ്ണം ഫലമില്ലാതെ പോയി. ലോകകപ്പിലെ ഒമ്പതു കളികളില്‍* ഏഴും ഓസീസിനായിരുന്നു. 24 കൊല്ലത്തിനു മുമ്പാണ് ഇതിനുമുമ്പ് ഇന്ത്യ ലോകകപ്പില്‍* ഓസീസിനെ തോല്പിച്ചത്. തങ്ങള്‍*ക്കെതിരായ ചരിത്രം തിരുത്തിയെഴുതാന്‍* ധോണിയ്ക്കും സംഘത്തിനും കഴിയുമെന്ന് തന്നെ പ്രതീക്ഷിയ്ക്കാം.
Powered By WizardRSS.com | Full Text Feeds | Amazon Plugins