തിരുവനന്തപുരം: എസ്എഫ്*ഐ ദേശീയ വൈസ് പ്രസിഡന്റും സിപിഎം അംഗവുമായ സിന്ധു ജോയിയെ പുറത്താക്കിയതായി സിപിഎം. ാര്‍*ട്ടിവിരുദ്ധ പ്രവര്*ത്തനങ്ങള്*ക്കാണ് നടപടിയെന്നാണ് വിശദീകരണം. വ്യാഴാഴ്ച രാവിലെ സിപിഎം പ്രാഥമികാംഗത്വത്തില്‍* നിന്നും സിന്ധു ജോയി രാജിവെച്ചിരുന്നു. ഇതിനു പിന്നാലെയാണ് പാര്*ട്ടി പുറത്താക്കല്‍* വാര്*ത്ത അറിയിച്ചത്. സിപിഎം ഭരണഘടനയനുസരിച്ച് ഒരു പാര്*്ട്ടി അംഗത്തിനും രാജിവെയ്ക്കാന്‍* സാധിയ്ക്കില്ല. പാര്*ട്ടി പുറത്താക്കുകയെന്ന നടപടി മാത്രമാണുള്ളത്. അതിനിടെ കോണ്‍*ഗ്രസിലേക്ക് വരാന്‍* തയാറായാല്‍* സിന്ധു ജോയിയെ സ്വാഗതം ചെയ്യുന്നതായി ഉമ്മന്‍*ചാണ്ടി വ്യക്തമാക്കി. സിപിഎമ്മില്‍* നിന്ന് രാജിവെച്ച സിന്ധു ജോയി കോണ്‍*ഗ്രസിലേക്ക് ചേരുന്നുവെന്ന വാര്*ത്തകള്* പ്രചരിക്കുന്ന പശ്ചാത്തലത്തിലാണ് ഉമ്മന്‍*ചാണ്ടിയുടെ പ്രതികരണം.
കോണ്‍*ഗ്രസില്‍* ചേരുന്നോയെന്ന് അവരാണ് തീരുമാനിക്കേണ്ടതെന്നും തന്റെ പ്രചരണയോഗത്തില്‍* സിന്ധു ജോയി പങ്കെടുക്കുമെന്നും ഉമ്മന്‍*ചാണ്ടി അറിയിച്ചു. അങ്ങനെയാണെങ്കില്‍* കഴിഞ്ഞതവണ പുതുപ്പള്ളി മണ്ഡലത്തില്‍* സ്ഥാനാര്*ഥിയായിരുന്ന സിന്ധു ജോയി അന്നത്തെ തന്റെ എതിരാളിയായിരുന്ന ഉമ്മന്‍* ചാണ്ടിയ്ക്ക് വേണ്ടി വോട്ടു ചോദിയ്ക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍* എത്തിച്ചേരും.
തന്നെ അംഗീകരിക്കുന്ന പ്രസ്ഥാനവുമായി ചേര്*ന്ന് പോകുമെന്ന് സിന്ധു ജോയി വ്യക്തമാക്കിയിരുന്നു. ഇതോടെ സിപിഎം വിട്ട് കോണ്‍*ഗ്രസിലേക്ക് ചേക്കേറുന്ന നേതാക്കളുടെ നിരയിലേക്ക് സിന്ധു ജോയിയുടെ പേരും എഴുതപ്പെടുകയാണ്.
Powered By WizardRSS.com | Full Text Feeds | Amazon Plugins