കോണ്*ഗ്രസില്* കൂട്ടരാജി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    കോണ്*ഗ്രസില്* കൂട്ടരാജി

    ഇടുക്കി: ഉടുമ്പന്* ചോല മണ്ഡലത്തില്* ജോസി സെബാസ്റ്റ്യനെ സ്ഥാനാര്*ഥിയാക്കിയതില്* പ്രതിഷേധിച്ച് കോണ്*ഗ്രസില്* കൂട്ടരാജി. പത്ത് മണ്ഡലം പ്രസിഡന്റുമാരും രണ്ട് ബ്ലോക്ക് പ്രസിഡന്റുമാരുമാണ് ഒറ്റയടിയ്ക്ക് പാര്*ട്ടിയില്* നിന്നും രാജിവെച്ചത്. ജോസി സെബാസ്റ്റ്യനെതിരേ യൂത്ത് കോണ്*ഗ്രസ് പ്രമേയം പാസാക്കി. ഹൈക്കമാന്*ഡ് നേരിട്ടുള്ള നിര്*ദ്ദേശത്തെ തുടര്*ന്നാണ് ചങ്ങനാശേരി സ്വദേശിയായ ജോസി സെബാസ്റ്റ്യന്* സ്ഥാനാര്*ഥിയായത്. ഇടുക്കി ജില്ലയില്* നിന്നുതന്നെയുള്ള ഇബ്രാഹീം കുട്ടി കല്ലാര്*, റോയ് തോമസ് തുടങ്ങിയവരെ ആരെയെങ്കിലും ഇവിടെ സ്ഥാനാര്*ഥിയാക്കണമെന്നാണ് പ്രാദേശിക നേതൃത്വത്തിന്റെ ആവശ്യം.

    തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തുന്ന ജോസി സെബാസ്റ്റ്യനെ പ്രവേശിപ്പിക്കാതിരിക്കാനായി ബ്ലോക്ക് ഓഫീസ് യൂത്ത് കോണ്*ഗ്രസ് പ്രവര്*ത്തകര്* പൂട്ടിയിട്ടിരിക്കുകയാണ്. പാര്*ട്ടി പ്രവര്*ത്തകരുടെ രോഷം തണുപ്പിയ്ക്കാനുള്ള ശ്രമങ്ങള്* ആരംഭിച്ചിട്ടുണ്ട്.





    Powered By WizardRSS.com | Full Text Feeds | Amazon Plugins
Working...
X