ഡ്രൈവര്* 6 കോടിയുമായി മുങ്ങിയെന്ന് ബാഷയുടെ ഭാര്യ

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ഡ്രൈവര്* 6 കോടിയുമായി മുങ്ങിയെന്ന് ബാഷയുടെ ഭാര്യ

    ചെന്നൈ: മുന്* ടെലികോം മന്ത്രി എ രാജയുടെ കൂട്ടാളിയായ സാദിഖ് ബാഷയുടെ ഡ്രൈവര്*കഴിഞ്ഞ ആഗസ്റ്റില്* കാറില്* നിന്ന് ആറ് കോടി രൂപയുമായി മുങ്ങിയതായി ബാഷയുടെ ഭാര്യ റേഹ ഭാനു അന്വേഷണ ഉദ്യോഗസ്ഥര്*ക്ക് മുമ്പാകെ മൊഴി നല്*കി. കഴിഞ്ഞ ആഗസ്റ്റിലാണു സംഭവം. കാറില്* നിന്നു പണമടങ്ങിയ ബ്രീഫ്*കെയ്*സ് എടുത്തു കടക്കുകയായിരുന്നു. ഇതിനു ശേഷം വീട്ടിലെത്തിയ രാജയാണ് ഇക്കാര്യം പറഞ്ഞത്. എന്നാല്* ഇതേക്കുറിച്ചു പൊലീസില്* പരാതി നല്*കിയിരുന്നില്ല. ഭര്*ത്താവിന് ഇതില്* താത്പര്യമുണ്ടായിരുന്നില്ലെന്നു രേഹ പറഞ്ഞു. ജീവിതത്തെക്കുറിച്ചു പ്രതീക്ഷകളുണ്ടായിരുന്ന വ്യക്തിയായിരുന്നു ബാഷ. പണം നഷ്ടപ്പെട്ടശേഷം ബാഷ വളരെ അസ്വസ്ഥനായി കണപ്പെട്ടുവെന്നും റേഹ പറയുന്നു. എന്നാല്* പൊലീസില്* പരാതി നല്*കുന്നില്ല എന്ന് ബാഷ തീരുമാനിച്ചതായും റേഹയുടെ മൊഴിയിലുണ്ട്.

    2 ജി സ്*പെക്ട്രം കേസില്* ആരോപണവിധേയനയാ രാജയുടെ അടുത്ത കൂട്ടാളിയായ ബാഷയെ മാര്*ച്ച് 16ന് തൂങ്ങിമരിച്ച നിലയില്* കണ്ടെത്തിയിരുന്നു. മരിക്കുന്നതിന് ദിവസങ്ങള്*ക്ക് മുമ്പ് ബാഷ സുബ്രഹ്മണ്യന്* എന്ന സുഹൃത്തിനോട് ഒരു ദിവസം 40 തവണ ഫോണില്* സംസാരിച്ചിരുന്നതായും റേഹ വെളിപ്പെടുത്തി. മൈലാപ്പുര്* പൊലീസാണ് കേസ് അന്വേഷിക്കുന്നത്. ബാഷയുടെ മരണത്തെക്കുറിച്ചു മാത്രമെ അന്വേഷണച്ചുമതലയുള്ളൂവെന്നും 2ജി സ്*പെക്ട്രം അഴിമതിക്കേസ് അന്വേഷണ പരിധിയില്*പ്പെടില്ലെന്നും ഇതു സംബന്ധിച്ച ചോദ്യത്തിനു പൊലീസ് മറുപടി നല്*കി.





    Powered By WizardRSS.com | Full Text Feeds | Amazon Plugins
Working...
X