വോട്ടുതേടി ജഗദീഷ് വരുന്നു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    വോട്ടുതേടി ജഗദീഷ് വരുന്നു

    വേനലിനൊപ്പം തിളച്ചുമറിയുന്ന കേരളത്തിലെ പ്രചാരണച്ചൂടിലേക്ക് നടന്* ജഗദീഷും. ഏപ്രില്* 13ന് നടക്കുന്ന അസംബ്ലി തിരഞ്ഞെടുപ്പില്* ഐക്യമുന്നണിയ്ക്ക് വോട്ടഭ്യര്*ത്ഥിച്ചാണ്് ജഗദീഷ് വരുന്നത്. ജഗദീഷ് തന്നെയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചിരിയ്ക്കുന്നത്.
    140 മണ്ഡലങ്ങളിലും പ്രചാരണത്തിനെത്തുക അസാധ്യമാണ്. എന്നാല്* തന്റെ ചിത്രങ്ങളും ശബ്ദവും പ്രചാരണത്തിനായി ഉപയോഗിച്ചാല്* എല്ലായിടത്തും തന്റെ സാന്നിധ്യമുറപ്പാക്കാം. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി സമയം നീക്കിവെയ്ക്കുമെന്നും നടന്* വ്യക്തമാക്കിയിട്ടുണ്ട്. ആവശ്യമാണെങ്കില്* അഭിനയത്തിന് അവധി നല്*കാന്* തയ്യാറാണ്.

    വിദ്യാഭ്യാസ കാലത്ത് തന്നെ കോണ്*ഗ്രസ് പ്രവര്*ത്തകനായിരുന്ന ജഗദീഷ് ഈ തിരഞ്ഞെടുപ്പില്* മത്സരിയ്ക്കുമെന്ന് നേരത്തെ റിപ്പോര്*ട്ടുകളുണ്ടായിരുന്നു. എന്നാല്* സ്ഥാനാര്*ഥി മോഹികള്* ഏറെയുള്ള പാര്*ട്ടിയില്* അതത്ര എളുപ്പമല്ലെന്ന കാര്യവും ജഗദീഷിന് ബോധ്യമുണ്ട്.

    കോളെജ് വിദ്യാഭ്യാസകാലത്ത് കെഎസ് യു പ്രവര്*ത്തകനായിരുന്ന ജഗദീഷ് സംഘടനയുടെ ലേബലില്* മത്സരിച്ചപ്പോഴെല്ലാം ജയിച്ചിട്ടുണ്ട്. പാര്*ട്ടിയ്ക്ക് വേണ്ടി പ്രവര്*ത്തിയ്ക്കാനാണ് താന്* താത്പര്യപ്പെടുന്നത്. സ്ഥാനമാനങ്ങള്*ക്കൊന്നു ഇപ്പോള്* പ്രാധാന്യം കൊടുക്കുന്നില്ല. അതേ സമയം പാര്*ട്ടി ആവശ്യപ്പെട്ടാല്* 2016ലെ തിരഞ്ഞെടുപ്പില്* മത്സരിയ്ക്കുമെന്നും ഒരു കാലത്ത് കോളെജ് ലക്ചറായിരുന്ന ജഗദീഷ് വ്യക്തമാക്കി.

    1984ല്* മൈഡിയര്* കുട്ടിച്ചാത്തനിലൂടെ സിനിമയിലെത്തിയ ജഗദീഷ് നാല്*പതോളം ചിത്രങ്ങളില്* നായകനായി അഭിനയിച്ചിട്ടുണ്ട്. ചെറുതുംവലുതുമായി മൂന്നുറിലധികം സിനിമകളിലും അഭിനയിച്ചു കഴിഞ്ഞു.

    സിനിമാക്കാര്* രാഷ്ട്രീയത്തിലിറങ്ങുന്നതില്* എന്നും അപ്രിയം പ്രകടിപ്പിച്ചിട്ടുള്ള ജഗദീഷിന്റെ രാഷ്ട്രീയപ്രവേശനത്തെ എങ്ങനെ സ്വീകരിയ്ക്കും? കാത്തിരുന്ന് കാണുക തന്നെ...





    Powered By WizardRSS.com | Full Text Feeds | Amazon Plugins
Working...
X