മ്യാന്*മറിലും തായ്*ലാന്റിലും ഭൂചലനം ; 28 മരണം

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    മ്യാന്*മറിലും തായ്*ലാന്റിലും ഭൂചലനം ; 28 മരണം

    ബാങ്കോക്ക്: മ്യാന്*മറിലും തായ്*ലാന്റിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ചലനത്തിന്റെ ആഘാതത്തില്* രണ്ടിടത്തുമായി 28 മരിച്ചതായി റിപ്പോര്*ട്ടുകളുണ്ട്. വടക്കുകിഴക്കന്* മ്യാന്*മറിലെ താലി ഗ്രാമത്തിലുണ്ടായ ചലനത്തില്* 27 പേരാണ് മരിച്ചത്. ഇവിടെ അമ്പത് പേര്*ക്കോളം പരിക്കേറ്റിട്ടുമുണ്ട്. വ്യാഴാഴ്ച രാത്രിയിലാണ് റിച്ചര്* സ്*കെയിലില്* 6.8 പോയിന്റ് തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്.

    തായ്*ലാന്റിലെ തചിലേകിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ബാങ്കോക്ക് നഗരത്തില്* നിന്നും 680കിലോമീറ്റര്* അകലെയാണിത്. ചലനത്തില്* കോണ്*ക്രീറ്റ് കെട്ടിടം ഇടിഞ്ഞുവീണാണ് ഇവിടെ ഒരാള്* മരിച്ചത്. ചലനത്തിന്റെ ശക്തിയില്* ഒട്ടേറെ സന്യാസി മഠങ്ങള്* തകര്*ന്നതായി റിപ്പോര്*ട്ടുകളുണ്ട്. കെട്ടിടാവശിഷ്ടങ്ങള്*ക്കിടയില്*പ്പെട്ടവര്*ക്കായി തിരച്ചില്* തുടരുകയാണ്. രണ്ടുസ്ഥലത്തും മരണസംഖ്യ ഉയരാനിടയുണ്ടെന്ന് അധികൃതര്* പറയുന്നു.





    Powered By WizardRSS.com | Full Text Feeds | Amazon Plugins
Working...
X