ഒടുക്കം ബിജെപിയും വിക്കിലീക്*സ് കുരുക്കില്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ഒടുക്കം ബിജെപിയും വിക്കിലീക്*സ് കുരുക്കില്*

    ദില്ലി: വിക്കിലീക്*സ് വെളിപ്പെടുത്തല്* കാരണം ഇത്രനാളും വെള്ളം കുടിച്ചത് യുപിഎ ആയിരുന്നെങ്കില്* ഇനി അവസരം ബിജെപിയ്ക്ക്. വിക്കിലീക്*സ് വെളിപ്പെടുത്തല്* മുന്*നിര്*ത്തി യുപിഎയെ പ്രതിസന്ധിയിലാക്കിയ ബിജെപിയ്ക്കും കുരുക്കുവീണുകഴിഞ്ഞു. ഹിന്ദുത്വ ദേശീയവാദം അവസരമനുസരിച്ച് ഉപയോഗിക്കാനുള്ള രാഷ്ട്രീയ ആയുധമാണെന്ന അരുണ്* ജെയ്്റ്റ്*ലിയുടെ പരാമര്*ശമാണ് ബിജെപിയ്ക്ക് വിനയായിരിക്കുന്നത്. അമേരിക്കന്* നയതന്ത്ര പ്രതിനിധിയുമായി നടത്തിയ സംഭാഷണത്തിനിടെയാണ് അരുണ്* ജെയ്റ്റ്*ലി ഈ പരാമര്*ശം നടത്തിയതെന്നാണ് വിക്കിലീക്*സ് അവകാശപ്പെടുന്നത്.

    ഇപ്പോഴത്തെ അമേരിക്കന്* വിദേശകാര്യ അസിസ്റ്റന്റ് സെക്രട്ടറി റോബര്*ട്ട് ബ്*ളേക്കുമായി 2005 മേയില്* ദില്ലിയിലെ അമേരിക്കന്*എംബസിയില്*വച്ച് നടത്തിയ സംഭാഷണത്തിലാണ് അരുണ്* ജെയ്റ്റ്*ലി ബിജെപിയുടെ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തെ തള്ളിപ്പറഞ്ഞത്.

    ഹിന്ദുത്വത്തെ അവസരത്തിനനുസരിച്ച് ചര്*ച്ചാ കേന്ദ്രമാക്കുകയാണ് പാര്*ട്ടിയുടെ തന്ത്രമെന്ന് ജെയ്റ്റ്*ലി ബ്*ളേക്കിനോട് തുറന്നുപറഞ്ഞുവെന്നാണ് റിപ്പോര്*ട്ട്. ഇതുസംബന്ധിച്ച് റോബര്*ട്ട് ബ്*ളേക്ക് വാഷിങ്ടണിലേക്കയച്ച കേബിള്* സന്ദേശമാണു വിക്കിലീക്*സ് പുറത്തു വിട്ടത്.

    ഇന്ത്യ, പാക്ക് ബന്ധം മെച്ചപ്പെട്ടപ്പോള്* ഹിന്ദുത്വത്തിന്റെ രാഷ്ട്രീയപ്രാധാന്യം കുറഞ്ഞു. എന്നാല്* പാക്കിസ്ഥാനില്* നിന്ന് അടുത്ത തീവ്രവാദിയാക്രമണമുണ്ടാകുമ്പോള്* ഇതു വീണ്ടും സജീവമാകും. ബംഗ്ലാദേശില്* നിന്നുള്ള അനധികൃത കുടിയേറ്റത്തെ കുറിച്ചു വലിയ ആശങ്ക നിലനില്*ക്കുന്നതിനാല്* വടക്കുകിഴക്കന്* മേഖലയില്* ഇപ്പോള്* ഹിന്ദുത്വ ദേശീയവാദം വിജയകരമാണ്. - എന്നിങ്ങനെയാണ് ജെയ്റ്റ്*ലി പറഞ്ഞത്.

    ഇന്ത്യയിലെ നിയമമേഖലയിലും ചില്ലറ വില്*പന മേഖലയിലും വിദേശപങ്കാളിത്തം ഉയര്*ത്തുന്നതിനോട് ജെയ്റ്റ്*ലിക്ക് പൂര്*ണ യോജിപ്പാണെന്നും റോബര്*ട്ട് ബ്*ളേക്ക് വാഷിങ്ടണിലേക്കയച്ച കേബിള്* സന്ദേശത്തില്* വ്യക്തമാക്കുന്നതായി വിക്കിലീക്*സ് പറയുന്നു.





    Powered By WizardRSS.com | Full Text Feeds | Amazon Plugins
Working...
X