പിറന്നാള്*; ഇത്തവണ പിള്ളയ്ക്ക് ആഘോഷമില്ല

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    പിറന്നാള്*; ഇത്തവണ പിള്ളയ്ക്ക് ആഘോഷമില്ല

    തിരുവനന്തപുരം: ഇടമലയാര്* അഴിമതിക്കേസില്* ശിക്ഷിക്കപ്പെട്ട് പൂജപ്പുര സെന്*ട്രല്* ജയിലില്* കഴിയുന്ന കേരള കോണ്*ഗ്രസ്-ബി നേതാവ് ആര്* ബാലകൃഷ്ണപിള്ളയ്ക്ക് ഞായറാഴ്ച പിറന്നാള്*. അദ്ദേഹത്തിന്റെ 77ാം പിറന്നാളാണിത്. മലയാളം കലണ്ടര്* അനുസരിച്ച് മീനമാസത്തെല പൂരാടം നാളായ മാര്*ച്ച് 17 ഞായറാഴ്ച അദ്ദേഹത്തിന് എഴുപത്തിയേഴ് തികയുന്നു.

    താന്* ജയിലിലാണെങ്കിലും പ്രവര്*ത്തകരും ബന്ധുക്കളും തന്റെ ആയുരാരോഗ്യത്തിന് വേണ്ടി പ്രാര്*ത്ഥിയ്ക്കുമെന്ന വിശ്വാസത്തിലാണ് പിള്ള. ജയില്* വളപ്പിലെ ഗണപതിക്ഷേത്രത്തില്* ക്ഷേത്ര ദര്*ശനം നടത്താന്* പിള്ളയ്ക്ക് അധികൃതര്* അനുവാദം നല്*കിയിട്ടുണ്ട്.

    മകന്* ഗണേഷ് കുമാറും മകള്* ഉഷയും പിറന്നാല്* മധുരവുമായി പിള്ളയെ കാണാന്* ഞായറാഴ്ച ജയിലില്* എത്തും. ആശുപത്രിയില്* ചികിത്സയിലായതിനാല്* ഭാര്യയ്ക്ക് പിള്ളയെ കാണാന്* ജയിലിലെത്താന്* കഴിയില്ല.

    പൊതുവേ പിള്ളയുടെ പിറന്നാല്* ദിവസം വാളകത്തെ വീട്ടില്* ആശംസയറിയിക്കാനെത്തുന്നവരുടെ വന്* തിരക്ക് അനുഭവപ്പെടാറുണ്ട്. ചട്ടങ്ങള്* അനുവദിക്കാത്തതിനാല്* ജയിലില്* പിറന്നാല്* ആഘോഷിക്കാന്* പിള്ളയ്ക്കു കഴിയില്ല.

    പാര്*ട്ടി ചെയര്*മാന്റെ ജന്മദിനവേളയില്* പിളളയുടെ ആയൂരാരോഗ്യത്തിനുവേണ്ടി സുഹൃത്തുക്കളും പാര്*ട്ടി പ്രവര്*ത്തകരും ഞായറാഴ്ച പ്രത്യേക പ്രാര്*ഥന നടത്തുമെന്ന് കേരളാകോണ്*ഗ്രസ് (ബി) സംസ്ഥാന ജനറല്* സെക്രട്ടറി സി. വേണുഗോപാലന്* നായര്* അറിയിച്ചു.

    കഴിഞ്ഞ ദിവസം പിള്ളയ്ക്കു നെഞ്ചുവേദനയുണ്ടായതിനെ തുടര്*ന്ന് വിദഗ്ധ ഡോക്ടര്*മാര്* പരിശോധന നടത്തി. ചികില്*സയ്ക്കു സൗകര്യമൊരുക്കുന്നതില്* ജയില്* അധികൃതര്* അനാസ്ഥ കാട്ടുന്നതായി കേരള കോണ്*ഗ്രസ് ബി പ്രവര്*ത്തകര്* കുറ്റപ്പെടുത്തിയിരുന്നു.






    Powered By WizardRSS.com | Full Text Feeds | Amazon Plugins
Working...
X