ഇംഗ്ലണ്ടിന് മടക്കം; സിംഹള വീര്യം സെമിയില്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ഇംഗ്ലണ്ടിന് മടക്കം; സിംഹള വീര്യം സെമിയില്*

    കൊളംബോ: ഈ ലോകകപ്പ് മത്സരങ്ങളില്* ത്രസിപ്പിക്കുന്ന വിജയങ്ങള്* നേടിയിരുന്ന ഇംഗ്ലണ്ടിന് ഇനി മടക്കത്തിന്റെ സമയം. ശ്രീലങ്കന്* കരുത്തിന് മുന്നില്* പത്തുവിക്കറ്റിന് ഇംഗ്ലണ്ട് അടിയറവു പറഞ്ഞു. ഇനി മാര്*ച്ച് 29ന് നടക്കുന്ന സെമിഫൈനലില്* ന്യൂസീലന്*ഡാണ് ശ്രീലങ്കയുടെ എതിരാളികള്*.
    തിലകരത്*നെ ദില്*ഷന്റെയും(108) ഉപുല്* തരംഗയുടെയും(102) സെഞ്ചുറിയുടെ മികവിലാണ് ലങ്ക സെമിയിലേക്കു യാത്രചെയ്തത്. ശനിയാഴ്ച നടന്ന അവസാന ക്വാര്*ട്ടറില്* ടോസ് നേടി ആദ്യം ബാറ്റു ചെയ്ത ഇംഗ്ലണ്ട് ഉയര്*ത്തിയ 230 റണ്*സ് എന്ന വിജയലക്ഷ്യം പിന്തുടര്*ന്ന ലങ്ക 10 ഓവറും മൂന്നു പന്തും ബാക്കി നില്*ക്കെയാണ് വിക്കറ്റ് നഷ്ടമില്ലാതെ ലക്ഷ്യം കണ്ടത്. ലോകകപ്പ് ചരിത്രത്തില്* ഒരു വിക്കറ്റു പോലും നഷ്ടപ്പെടുത്താതെ പിന്തുടര്*ന്ന് ജയിക്കുന്ന ഏറ്റവും വലിയ സ്*കോറാണിത്. 1992ല്* പാകിസ്താനെതിരേ വെസ്റ്റിന്*ഡീസ് മറികടന്ന 221 റണ്*സിന്റെ റെക്കോഡാണ് ഇവിടെ മറികടക്കപ്പെട്ടത്. കൃത്യമായ ലൈനും ലെംഗ്തും പാലിച്ച് എറിഞ്ഞ ലങ്കന്* ബൗളര്*മാര്*ക്കു മുന്നില്* ഇംഗ്ലീഷ് ബാറ്റിംഗ് നിരയ്ക്ക് അനായാസം റണ്*സ് കണ്ടെത്താനായില്ല.പകലും രാത്രിയുമായി നടക്കുന്ന മത്സരങ്ങളില്* രണ്ടാമത് ബാറ്റ് ചെയ്യുകയെന്നത് ദുഷ്*കരമായ ബിച്ചില്* ഇംഗ്ലണ്ട് ബൗളര്*മാര്*ക്ക് ഒരവസരം പോലും നല്*കാതെയാണ് ദില്*ഷനും തരംഗയും ലങ്കയെ കാത്തത്.
    115 പന്തില്* നിന്ന് 10 ബൗണ്ടറികളും രണ്ടു സിക്*സറുകളും പറത്തിയാണ് ദില്*ഷന്* 108 റണ്*സ് നേടിയത്. 122 പന്തില്* നിന്ന് 12 ബൗണ്ടറികളും ഒരു സിക്*സറും ഉള്*പ്പടെയാണ് തരംഗയുടെ 102 റണ്*സ്. നേരത്തേ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 50 ഓവറില്* ആറ് വിക്കറ്റ് നഷ്ടത്തില്* 229 റണ്*സെടുത്തു.

    തുടക്കം മുതല്* സ്പിന്നര്*മാരിലായിരുന്നു ലങ്കന്* നായകന്* സംഗകാരയുടെ പ്രതീക്ഷ.
    തുടക്കത്തില്* തന്നെ ഇംഗ്ലീഷ് നായകന്* ആന്*ഡ്രൂ സ്ട്രൗസിനെ(5) പുറത്താക്കി ദില്*ഷന്* സംഗക്കാരയുടെ തീരുമാനം ശരിയാണെന്ന് തെളിയിച്ചു. സ്*കോര്* 31 ലെത്തിയപ്പോള്* ബെല്ലും(25) പുറത്തായി. 31 റണ്*സ് നേടിയ രവി ബൊപ്പാറയും മടങ്ങിയതോടെ മൂന്നിന് 95 എന്ന നിലയിലായി ഇംഗ്ലണ്ട്.തുടക്കത്തിലേ തകര്*ച്ച നേരിട്ട ഇംഗ്ലീഷ് പടയ്ക്ക് പിന്നാലെ വന്ന ജോനാഥാന്* ട്രോട്ടിന്റെ(86) ചെറുത്തുനില്*പും ഇടങ്കയ്യന്* മോര്*ഗന്* 55 പന്തില്* നേടി 50 റണ്*സുമാണ് തുണയായത്. ഇരുവരും ചേര്*ന്ന് നാലാം വിക്കറ്റില്* കൂട്ടിച്ചേര്*ത്ത 91 റണ്*സാണ് ഇംഗ്ലീഷ് ഇന്നിംഗ്*സിന്റെ അടിത്തറയായത്. ലങ്കയ്ക്കു വേണ്ടി സ്പിന്നര്* മുത്തയ്യാ മുരളീധരന്* രണ്ടു വിക്കറ്റ് വീഴ്ത്തിയപ്പോള്* ലസിത് മലിംഗ, ദില്*ഷന്*, എയ്ഞ്ചലോ മാത്യൂസ്, അജാന്ത മെന്*ഡിസ് എന്നിവര്* ഓരോ വിക്കറ്റ് സ്വന്തമാക്കി.





    Powered By WizardRSS.com | Full Text Feeds | Amazon Plugins
Working...
X