കമല്*- സോനാക്ഷി ചിത്രം വിശ്വരൂപം

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    കമല്*- സോനാക്ഷി ചിത്രം വിശ്വരൂപം

    കമല്*ഹാസനും ബോളിവുഡ് നടി സോനാക്ഷി സിന്*ഹയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന് വിശ്വരൂരം എന്ന് പേരിട്ടു. ചിത്രം ഒരു സൈക്കോളജിക്കല്* ത്രില്ലറാണ്. സെല്*വരാഘവനാണ് ചിത്രത്തിന്റെ സംവിധായകന്*. പ്രശസ്ത ഹോളിവുഡ് ചിത്രം ഹാനിബാളിനെ അടിസ്ഥാനമാക്കിയാണ് ചിത്രം തയ്യാറാക്കുന്നതെന്ന് നേരത്തേ റിപ്പോര്*ട്ടുകളുണ്ടായിരുന്നു. എന്നാല്* ഇക്കാര്യം സംവിധായകന്* നിഷേധിച്ചിട്ടുണ്ട്.

    മുമ്പിറങ്ങിയ ഒരു ചിത്രവുമായും ഇതിന് സാദൃശ്യമുണ്ടാകില്ലെന്നും ഒന്നിന്റെയും റീമേക് അല്ലെന്നും സെല്*വരാഘവന്* പറയുന്നു. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായാണ് ചിത്രം തയ്യാറാക്കുക.

    100 ദിവസത്തില്* താഴെ നില്*ക്കുന്ന ഒറ്റ ഷെഡ്യൂളില്* ചിത്രീകരണം പൂര്*ത്തിയാക്കാനാണ് കമലും സെല്*വരാഘവനും ആലോചിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് സ്*ക്രിപ്റ്റ് തയ്യാറാക്കി വരുകയാണ് ഇരുവരും ഇപ്പോള്*.

    ഹൈദരാബാദ്, ചെന്നൈ, ലണ്ടന്* എന്നിവയാണ് ലൊക്കേഷനുകള്*. ഏപ്രില്* മധ്യത്തോടെ ചിത്രീകരണം ആരംഭിക്കും. നേരത്തേ ചിത്രത്തില്* നായികയായി സോനാക്ഷി സിന്*ഹയ്ക്ക് ക്ഷണം ലഭിച്ചത് വലിയ വാര്*ത്തയായിരുന്നു. ദബാങ് എന്ന ചിത്രത്തിലെ സോനാക്ഷിയുടെ പ്രകടനം കണ്ടാണ് കമല്* അവരെ നായികയാക്കാന്* തീരുമാനിച്ചത്.

    ഒരു തുടക്കക്കാരിയെന്ന നിലയ്ക്ക് കമലിന്റെ നായികയാവാന്* ലഭിച്ച അവസരം സോനാക്ഷിയുടെ കരിയറിലെ ഒരു വലിയ നേട്ടം തന്നെയാണ്. വളരെ പ്രതീക്ഷകളോടെയാണ് താന്* തന്നെ ആദ്യ തെന്നിന്ത്യന്* ചിത്രത്തെ കാണുന്നതെന്നാണ് സോനാക്ഷി പറയുന്നത്. കമലിനൊപ്പം അഭിയിക്കാന്* കഴിയുന്നത് ഭാഗ്യമാണെന്നും താരം പറയുന്നു.





    Powered By WizardRSS.com | Full Text Feeds | Amazon Plugins
Working...
X