ക്രിസ്ത്യാനിയായി മരിയ്ക്കണം: സിന്ധു ജോയ്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ക്രിസ്ത്യാനിയായി മരിയ്ക്കണം: സിന്ധു ജോയ്

    തിരുവനന്തപുരം: സിപിഎം വിട്ട് കോണ്*ഗ്രസില്* ചേര്*ന്ന സിന്ധു ജോയ് ഇനി വിശ്വാസവഴിയില്*. ഞായറാഴ്ച സിന്ധു തിരുവനന്തപുരം ലൂര്*ദ്ദ് ഫെറോന പള്ളിയിലെത്തി കുര്*ബാനയില്* പങ്കെടുത്തു. ദീര്*ഘനേരം പള്ളിയില്* ചെലവഴിച്ച സിന്ധു കുമ്പസരിക്കുകയും ചെയ്തിട്ടുണ്ട്. ഇടവകാംഗമായി ചേരുന്നതിനുള്ള അപേക്ഷയും പള്ളി അധികൃതര്*ക്ക് നല്*കി. വിശ്വാസോത്സവ ഞായറിനോടനുബന്ധിച്ചു നടന്ന ചടങ്ങിലും സിന്ധു പങ്കെടുത്തു.

    അതിനുശേഷമാണ് കുര്*ബാന സ്വീകരിച്ചത്. കുര്*ബാനയ്ക്കു ശേഷം ലൂര്*ദ് മാതാ കെയര്* ഓഫീസിലെത്തിയ സിന്ധുവിനെ അംഗങ്ങള്* സ്വീകരിച്ചു.

    കത്തോലിക്കാ സഭയുടെ ഔദ്യോഗിക മതബോധന ഗ്രന്ഥം ഫാദര്* ജോണ്* വി. തടത്തില്* സിന്ധുവിനു കൈമാറി. സണ്*ഡേ സ്*കൂള്* ഡയറക്ടര്* ഫാദര്* റോണി മാളിയേക്കല്* വിശ്വാസോത്സവത്തിന്റെ ബ്രോഷര്* സിന്ധുവിനു നല്*കി പ്രകാശനം ചെയ്തു.

    മതവിശ്വാസത്തിനും ആരാധനാലയ സന്ദര്*ശനത്തിനും നിയന്ത്രണമുള്ള സിപിഎമ്മിലായിരുന്നപ്പോള്* പലയിടത്തും ബാഗില്* ജപമാലയും ബൈബിളുമായി പോയിരുന്നെന്നു പള്ളിയിലെത്തിയ സിന്ധു പറഞ്ഞു. എന്നാല്* അതു പുറത്തെടുക്കാന്* സ്വാതന്ത്ര്യമില്ലായിരുന്നു. ഞാന്* മാമോദീസയും സൈ്ഥര്യലേപനവും ആദ്യകുര്*ബാനയും എല്ലാം സ്വീകരിച്ച ക്രിസ്ത്യാനിയാണ്. മരിക്കുമ്പോള്* പള്ളി സെമിത്തേരിയില്* അടക്കുന്നതാണ് ഇഷ്ടം- അവര്* പറഞ്ഞു.

    ലൂര്*ദ് പള്ളിയില്*നിന്നു പോങ്ങുംമൂട് അല്*ഫോണ്*സാ ദേവാലയത്തിലെത്തിയ സിന്ധു ജോയിയെ ഇടവക വികാരി ഫാദര്* സോണി മുണ്ടുനടയ്ക്കലും ഇടവകാംഗങ്ങളും ചേര്*ന്നു സ്വീകരിച്ചു.





    Powered By WizardRSS.com | Full Text Feeds | Amazon Plugins
Working...
X