തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഹെലികോപ്റ്റര്* ഉപയോഗിക്കുന്നത് സിപിഎമ്മും സിപിഐയും ആയുധമാക്കുന്നു. വിഎസ് അച്യുതാനന്ദനാണ് കോപ്റ്റരര്* ഉപയോഗത്തെ ആദ്യം വിമര്*ശിച്ചത്. പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്*, സിപിഐ സംസ്ഥാന സെക്രട്ടറി സികെ ചന്ദ്രപ്പനും രംഗത്തെത്തി. അഴിമതിപ്പണം കൊണ്ടാണ് കോണ്*ഗ്രസ് കോപ്റ്റര്* ഉപയോഗിക്കുന്നതെന്നായിരുന്നു വിഎസിന്റെ ആരോപണം.
ഹെലികോപ്റ്ററിന്റെ ചെലവ് സ്ഥാനാര്*ത്ഥിയുടെ തിരഞ്ഞെടുപ്പ് ചെലവില്* ഉള്*പ്പെടുത്താന്* തിരഞ്ഞെടുപ്പ് കമ്മീഷന്* നടപടിയെടുക്കണമെന്നാണ് പിണറായിയും ചന്ദ്രപ്പനും ആവശ്യപ്പെട്ടത്.
എന്നാല്* ഇടത് പ്രശ്*നം വിവാദമാക്കേണ്ട ആവശ്യമില്ലെന്നും കഴിഞ്ഞ ലോക്*സഭാ തെരഞ്ഞെടുപ്പിലും കെപിസിസിക്ക് എഐസിസി ഹെലികോപ്ടര്* നല്*കിയിരുന്നെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അത്യാവശ്യ സന്ദര്*ഭങ്ങളില്* മാത്രമാണ് കെപിസിസി ഹെലികോപ്ടര്* ഉപയോഗിക്കുന്നതെന്നും ചെന്നിത്തല വ്യക്തമാക്കി.
ഇക്കാര്യം കാണിച്ച് കെപിസിസി പത്രക്കുറിപ്പും ഇറക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പില്* ഹെലികോപ്റ്റര്* വാടകയ്*ക്കെടുത്ത് ഉപയോഗിക്കുന്നത് അസാധാരണമായ നടപടിയല്ല. തിരഞ്ഞെടുപ്പു നടക്കുന്ന സംസ്ഥാനങ്ങളില്* ദേശീയ നേതാക്കള്*ക്കു പ്രചാരണത്തിനായി എല്ലാ രാഷ്ട്രീയപാര്*ട്ടികളും ഇതു ചെയ്യാറുണ്ട്.
പശ്ചിമ ബംഗാളില്* മാര്*ക്*സിസ്റ്റ് നേതാക്കളും ഹെലികോപ്റ്റര്* ഉപയോഗിക്കാറുണ്ട്. കേരളത്തിലെത്തുന്ന ദേശീയ നേതാക്കള്*ക്കുപയോഗിക്കാനാണ് എഐസിസി ഹെലികോപ്ടര്* ഏര്*പ്പെടുത്തിയത്. അത്യാവശ്യ ഘട്ടങ്ങളില്* സംസ്ഥാന നേതൃത്വത്തിനും ഇത് ഉപയോഗിക്കുന്നതില്* തെറ്റൊന്നുമില്ല-വാര്*ത്താക്കുറിപ്പില്* പറയുന്നു.
ഇതിനിടെ ചെന്നിത്തലയുടെ ഹെലികോപ്ടര്* യാത്രാച്ചെലവ് അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് ചെലവില്* ഉള്*പ്പെടുത്താന്* നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് എം.പി അച്യുതന്* എം.പിയും കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷന് കത്തയച്ചിട്ടുണ്ട്.
Powered By WizardRSS.com | Full Text Feeds | Amazon Plugins