മൊഹാലി സ്റ്റേഡിയത്തിന് ചുറ്റും മിസൈലുകള്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    മൊഹാലി സ്റ്റേഡിയത്തിന് ചുറ്റും മിസൈലുകള്*

    ചണ്ഡീഗഢ്: ക്രിക്കറ്റ് മത്സരമെന്നതിനപ്പുറത്തേക്ക് വളര്*ന്ന ഇന്ത്യ-പാക് സെമി പോരാട്ടവേദിയായ മൊഹാലി കനത്ത സുരക്ഷാവലയത്തില്*. ഈച്ച കടക്കാന്* പഴുതില്ലാത്ത സുരക്ഷാവലയം സ്റ്റേഡിയത്തില്* ഒരുക്കാനാണ് സുരക്ഷാസേന ശ്രമിയ്ക്കുന്നത്. ഇരുരാജ്യങ്ങളുടെ പ്രധാനമന്ത്രിമാരും വ്യവസായപ്രമുഖരുമടക്കം ഒട്ടേറെ വിവിഐപികള്* എത്തുന്ന സ്റ്റേഡിയത്തിലെ സുരക്ഷയുടെ കാര്യത്തില്* യാതൊരു വിട്ടുവീഴ്ചയ്ക്കും അധികൃതര്* തയ്യാറല്ല. വിമാനവേധ മിസൈലുകളും യന്ത്രവല്*കൃത (റോബോട്ടിക്) ബോംബ് ഡിസ്*പോസല്* സ്*ക്വാഡും ഉള്*പ്പെടെയുള്ള സംവിധാനങ്ങള്* സജ്ജീകരിച്ചിട്ടുണ്ട്. ആകാശമാര്*ഗമുള്ള തീവ്രവാദ ആക്രമണം പ്രതിരോധിക്കാനാണ് വിമാനവേധ മിസൈലുകള്* വിന്യസിച്ചിരിക്കുന്നത്. കളി നടക്കുന്ന മൊഹാലി സ്റ്റേഡിയത്തിന് ചുറ്റും മിസൈലുകള്* വിന്യസിച്ചുകഴിഞ്ഞു. സൈന്യത്തിന്റെ പശ്ചിമ കമാന്*ഡിന്റെ നേതൃത്വത്തിലാണ് മിസൈല്* വിന്യസിച്ചിരിക്കുന്നത്. ഇതിന്റെ പൂര്*ണനിയന്ത്രണം സൈന്യത്തിനായിരിക്കും.

    ഉഗ്രസ്*ഫോടക വസ്തുക്കള്* കണ്*ടെത്താന്* ശേഷിയുള്ള ബ്രട്ടീഷ് നിര്*മിത യന്ത്രവല്*കൃത സംവിധാനമാണ് സുരക്ഷയുടെ മറ്റൊരു പ്രത്യേകത. ചെറുവാഹനങ്ങളുടെ മോഡലിലുള്ളതാണ് റിമോട്ട് ഉപയോഗിച്ച് പ്രവര്*ത്തിപ്പിക്കാവുന്ന ഈ സംവിധാനം.

    മത്സരം കാണാനായി പാക് പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനിയും അമ്പത് പ്രതിനിധികളും നാളെ രാവിലെ മൊഹാലിയിലെത്തും. അയ്യായിരത്തോളം പാക് ക്രിക്കറ്റ് പ്രേമികള്*ക്കും ഇന്ത്യ വിസ അനുവദിച്ചിട്ടുണ്ട്. പ്രധാനമന്ത്രി മന്*മോഹന്* സിങിനൊപ്പം സോണിയാഗാന്ധിയും മത്സരം കാണാനെത്തുന്നുണ്ട്.





    Powered By WizardRSS.com | Full Text Feeds | Amazon Plugins
Working...
X