സിന്ധുവിന് വധഭീഷണി, അശ്ലീലസന്ദേശം

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    സിന്ധുവിന് വധഭീഷണി, അശ്ലീലസന്ദേശം

    തിരുവനന്തപുരം: സിപിഎം വിട്ട് കോണ്*ഗ്രസില്* ചേര്*ന്ന സിന്ധു ജോയിക്ക് ഫോണിലൂടെ വധഭീഷണി ലഭിയ്ക്കുന്നുണ്ടെന്ന് കെപിസിസി നേതൃത്വം പൊലീസില്* പരാതി നല്*കി. ജീവന് ഭീഷണിയുള്ള സാഹചര്യത്തില്* സിന്ധുവിന് സംരക്ഷണം നല്*കണമെന്നും കെപിസിസി പ്രസിഡന്റിന്റെ ചുമതല വഹിക്കുന്ന തലേക്കുന്നില്* ബഷീര്* ഡിജിപിയ്ക്ക് നല്*കിയ പരാതിയില്* ആവശ്യപ്പെടുന്നു. തിങ്കളാഴ്ച വൈകിട്ടാണ് പരാതി നല്*കിയത്. സിന്ധുജോയിയുടെ ഫോണിലേക്ക് നിരന്തരം അശ്ലീല മെസേജുകളും ഭീഷണികളും വരുന്നുണ്ട്. തട്ടിക്കളയുമെന്ന ഭീഷണിയാണ് കൂടുതല്*. തുടര്*ന്നാണ് പരാതി നല്*കാന്* കെപിസിസി നേതൃത്വം തീരുമാനിച്ചത്.

    അതേസമയം, ഉപരിപഠനത്തിനായി കേരള സര്*വ്വകലാശാലയ്ക്ക് കീഴിലുള്ള കാര്യവട്ടം ടീച്ചേഴ്*സ് ഹോസ്റ്റലില്* താമസിക്കുന്ന സിന്ധുവിന് മെസില്* നിന്നുള്ള ഭക്ഷണം നിഷേധിച്ചുവെന്ന് സിന്ധുജോയി പരാതിപ്പെട്ടു. കോണ്*ഗ്രസില്* ചേര്*ന്നതിന്റെ പക പോക്കലാണിതെന്നും സിന്ധു പറയുന്നു. എന്നാല്*, ഇതിനെതിരെ പരാതിയൊന്നും കൊടുക്കാന്* ഉദ്ദേശിക്കുന്നില്ലെന്ന് സിന്ധു വ്യക്തമാക്കിയിട്ടുണ്ട്.





    Powered By WizardRSS.com | Full Text Feeds | Amazon Plugins
Working...
X