ബിപാഷയും ജോണും വീണ്ടും ഒന്നിച്ച്?

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ബിപാഷയും ജോണും വീണ്ടും ഒന്നിച്ച്?

    ബോളിവുഡിലെ പ്രണയജോഡികളായ ബിപാഷ ബസുവും ജോണ്* എബ്രഹാമും പിരിഞ്ഞുവെന്നും ബിപാഷ തെലുങ്ക് താരം റാണ ദഗുബതിയുമായി പ്രണയത്തിലായെന്നുമുള്ള വാര്*ത്തകള്* സജീവമാണ്. ഇതുവരെ ജോണോ ബിപാഷയോ ഈ വാര്*ത്തകളോട് പ്രതികരിച്ചിട്ടില്ല. പക്ഷേ തങ്ങള്* ഇപ്പോഴും ഒന്നിച്ചാണെന്ന സന്ദേശം പ്രേക്ഷകര്*ക്ക് നല്*കാനായിട്ടെന്നോണം രണ്ടുപേരും വീണ്ടും ഒന്നിയ്്ക്കുന്നു. ഒരു പരസ്യചിത്രത്തില്* ഒന്നിച്ച് അഭിനയിക്കാനായി ഇവര്* കരാര്* ഒപ്പുവച്ചുകഴിഞ്ഞുവെന്നാണ് റിപ്പോര്*ട്ട്.

    ഇക്കാര്യം പുറത്തുവരുന്നതോടെ തങ്ങള്* പിരിഞ്ഞുവെന്ന വാര്*ത്തകളുടെ ആക്കം കുറയുമെന്ന പ്രതീക്ഷയിലാണത്രേ ഇരുവരും. എന്നാല്* ഇവര്* രണ്ടുപേരും പിരിഞ്ഞുവെന്നത് സത്യമാണെന്നും ഇപ്പോഴത്തെ സംഭവം ജോലിയുടെ ഭാഗം മാത്രമാണെന്നുമാണ് ഇവരോട് അടുപ്പമുള്ളവര്* പറയുന്നത്.

    ഇരുവരും പിരിഞ്ഞുവെന്ന വാര്*ത്ത പുറത്തുവന്നതില്*പ്പിന്നെ പല ചടങ്ങുകള്*ക്കും ഒരുമിച്ചെത്തിയിരുന്ന ഇവര്* തനിച്ചാണ് വരുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ബോളിവുഡിലെ പാപ്പരാസികള്* രണ്ടുപേരും പിരിഞ്ഞുവെന്ന് പറഞ്ഞ് ആണയിടുന്നത്.

    കോഫി വിത്ത് കരണ്* എന്ന ടെലിവിഷന്* ഷോയില്* ജോണ്* എബ്രഹാം തനിച്ചെത്തിയതും ഇത്തരം വാര്*ത്തകള്*ക്ക് ശക്തിപകരുന്നുണ്ട്. ഇതിനിടെ റാണയുമായി പ്രണയത്തിലാണെന്ന വാര്*ത്ത ബിപാഷ നിഷേധിച്ചിരുന്നു.





    Powered By WizardRSS.com | Full Text Feeds | Amazon Plugins
Working...
X