ഇന്ത്യ-ശ്രീലങ്ക ഫൈനല്*
മൊഹാലി: അയല്*ക്കാരായ പാകിസ്താനെ 29 റണ്*സിന് പരാജയപ്പെടുത്തി ഇന്ത്യ ലോകകപ്പ് ക്രിക്കറ്റിന്റെ ഫൈനലില്* കടന്നു. ശനിയാഴ്ച മുംബൈയില്* നടക്കുന്ന ഫൈനലില്* ഇന്ത്യ സംയുക്ത ആതിഥേയരായ ശ്രീലങ്കയെ നേരിടും. ഇതാദ്യമാണ് ആതിഥേയ ടീമുകള്* ലോകകപ്പിന്റെ ഫൈനലില്* ഏറ്റുമുട്ടുന്നത്.
രണ്ട് ഏഷ്യന്* ടീമുകള്* ലോകകപ്പിന്റെ ഫൈനലില്* ഏറ്റുമുട്ടുന്നതും ആദ്യമാണ്. ബുധനാഴ്ച പി.സി.എ. സ്റ്റേഡിയത്തില്* നടന്ന കളിയില്* ഇന്ത്യ ഉയര്*ത്തിയ 261 റണ്*സിന്റെ ലക്ഷ്യം പിന്തുടര്*ന്ന പാകിസ്താന്* 231 റണ്*സിന് പുറത്തായി. ഇതോടെ ലോകകപ്പില്* പാകിസ്താനെ നേരിട്ടപ്പോഴൊക്കെ ജയിച്ചെന്ന റെക്കോഡ് ഇന്ത്യ ഭദ്രമാക്കി നിര്*ത്തി. ഇത് അഞ്ചാംതവണയാണ് ഇന്ത്യയും പാകിസ്താനും ലോകകപ്പില്* മുഖാമുഖം വന്നത്. അന്താരാഷ്ട്ര ക്രിക്കറ്റിലെ നൂറാം സെഞ്ച്വറി പൂര്*ത്തിയാക്കാനായില്ലെങ്കിലും മത്സരത്തിലെ ടോപ് സേ്കാററായ സച്ചിന്* തെണ്ടുല്*ക്കര്* കളിയിലെ കേമനായി.
ടോസ് നേടി ബാറ്റുചെയ്ത ഇന്ത്യയ്ക്ക് സൂപ്പര്* ബാറ്റ്*സ്മാന്* സച്ചിന്* തെണ്ടുല്*ക്കറുടെ(85) അര്*ധസെഞ്ച്വറിയാണ് താങ്ങായത്. നൂറാമത്തെ അന്താരാഷ്ട്ര സെഞ്ച്വറി ലക്ഷ്യമിട്ടിറങ്ങിയ സച്ചിന്* ആറു തവണ ജീവന്* ലഭിച്ച് ഒടുവില്* സെഞ്ച്വറിക്ക് 15 റണ്*സകലെ പുറത്തായി. തുടക്കത്തില്* ആക്രമിച്ചു കളിച്ച ഇന്ത്യയെ ഇടങ്കയ്യന്* ഫാസ്റ്റ്ബൗളര്* വഹാബ് റിയാസിന്റെ (46 റണ്*സിന് 5വിക്കറ്റ്) കരിയറിലെ മികച്ച പ്രകടനത്തിന്റെ ബലത്തില്* പാകിസ്താന്* തടഞ്ഞുനിര്*ത്തി. എന്നാല്* 261 റണ്*സ് ലക്ഷ്യം എത്തിപ്പിടിക്കാനുള്ള ബാറ്റിങ് കരുത്ത് പാകിസ്താനുണ്ടായിരുന്നില്ല. മിസ്ബാ ഉള്* ഹഖ് 56 റണ്*സുമായി പൊരുതി നിന്നെങ്കിലും അദ്ദേഹത്തിന് പിന്തുണയേകാന്* അവസാന ഘട്ടത്തില്* ആരുമുണ്ടായില്ല. ഒരു പന്ത് ബാക്കിനില്*ക്കെ 231 ന് അവര്* ഓള്* ഔട്ടായി. ഇന്ത്യ അണിനിരത്തിയ അഞ്ചു ബൗളര്*മാരും രണ്ടു വിക്കറ്റുവീതമെടുത്ത് വിജയത്തില്* കാര്യമായ പങ്കുവഹിച്ചു.