മാനഭംഗം നടന്* ഷൈനി അഹൂജയ്ക്ക് തടവ്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    മാനഭംഗം നടന്* ഷൈനി അഹൂജയ്ക്ക് തടവ്

    മുംബൈ: വീട്ടുജോലിക്കാരിയായ യുവതിയെ മാനഭംഗപ്പെടുത്തിയ കേസില്* ബോളിവുഡ് താരം ഷൈനി അഹൂജ(38)യെ ഏഴു വര്*ഷം കഠിനതടവിന് ശിക്ഷിച്ചു. മുംബൈയിലെ അതിവേഗ സെഷന്*സ് കോടതി യാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. വിചാരണയ്ക്കിടെ 20കാരിയായ വീട്ടുജോലിക്കാരി കൂറുമാറിയെങ്കിലും പ്രോസിക്യൂഷന്റെ തെളിവുകള്* അടിസ്ഥാനമാക്കി ജഡ്ജി വി.എം ചൗഹാന്* ശിക്ഷ വിധിക്കുകയായിരുന്നു. താന്* മാനഭംഗത്തിനിരയായിട്ടില്ലെന്ന യുവതിയുടെ മൊഴി വിശ്വാസയോഗ്യമല്ലെന്ന് ജഡ്ജി പറഞ്ഞു.

    109 പേജുകളുള്ള കുറ്റപത്രമാണ് പ്രോസിക്യൂഷന്* കോടതിയില്* സമര്*പ്പിച്ചത്. യുവതി മാനഭംഗം ചെയ്യപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമാക്കുന്ന മെഡിക്കല്* റിപ്പോര്*ട്ടും കുറ്റപത്രത്തില്* ഉണ്ടായിരുന്നു. അഹൂജയെ ഡിഎന്*എ പരിശോധനയ്ക്ക് വിധേയനാക്കുകയും ചെയ്തിരുന്നു.ഫോറന്*സിക് റിപ്പോര്*ട്ടും പ്രോസിക്യൂഷന്* ആരോപണത്തെ ശരിവെക്കുന്നതായിരുന്നു.

    2009 ജൂണില്* ഓഷിവാര പോലീസ്*സ്*റ്റേഷനില്* നല്*കിയ പരാതിയിലാണ് അഹൂജ തന്നെ മാനഭംഗപ്പെടുത്തിയതായി യുവതി ആരോപിച്ചിരുന്നത്. ജൂണ്* 14ന് താരത്തെ അറസ്റ്റ് ചെയ്തു. മൂന്നു മാസത്തിനുശേഷം താരത്തിന് ഹൈക്കോടതിയില്*നിന്നും ജാമ്യം ലഭിച്ചു. പിന്നീട് വിചാരണയ്ക്കിടെ 2010 സപ്തംബര്* എട്ടിനാണ് യുവതി കോടതിയില്* മൊഴി മാറ്റിയത്.

    അഹൂജയുടെ ഫഌറ്റില്* തനിക്ക് ജോലി തരപ്പെടുത്തിയ സ്ത്രീയുടെ സമ്മര്*ദത്താല്* ആണ് താന്* പരാതി നല്*കിയതെന്നായിരുന്നു യുവതി കോടതിയില്* മൊഴി മാറ്റിപ്പറഞ്ഞത്.

    ഏറെ വിവാദമായ ഈ കേസിന്റെ വിചാരണ സര്*ക്കാര്* അതിവേഗ കോടതിയിലാക്കുകയായിരുന്നു. വിധി പ്രസ്താവിക്കുമ്പോള്* അഹൂജയോടൊപ്പം ഭാര്യ അനുപമും ഉണ്ടായിരുന്നു.വിധിയ്ക്കെതിരെ ഷിനി മേല്*ക്കോടതിയില്* അപ്പീല്* നല്*കുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്* പറഞ്ഞു.





    Powered By WizardRSS.com | Full Text Feeds | Amazon Plugins
Working...
X