കസ്റ്റഡി മരണം: എഡിജിപിയും ഡിജിപിയും പ്രതികള്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    കസ്റ്റഡി മരണം: എഡിജിപിയും ഡിജിപിയും പ്രതികള്*

    കൊച്ചി: പുത്തൂര്* ഷീല വധക്കേസ് മുഖ്യപ്രതി സമ്പത്ത് കസ്റ്റഡിയില്* മരിച്ച സംഭവത്തില്* എഡിജിപി മുഹമ്മദ് യാസിന്*, ഡിഐജി വിജയ് സാക്കറെ എന്നിവര്*ക്കെതിരെ കൊലക്കുറ്റത്തിനും ഗൂഢാലോചനയ്ക്കും സിബിഐ കേസെടുത്തു. കസ്റ്റഡി മരണക്കേസില്* പതിനാറും പതിനഞ്ചും പ്രതികളായ ഇവരടക്കം കേസിലെ 31 പേര്*ക്കുമെതിരെ, അന്വേഷണത്തിനു മേല്*നോട്ടം വഹിക്കുന്ന എറണാകുളം ചീഫ് ജുഡീഷ്യല്* മജിസ്*ട്രേട്ട് കോടതി അറസ്റ്റു വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്. തെളിവു നശിപ്പിച്ച കുറ്റത്തിനു പാലക്കാട് സ്*പെഷല്* ബ്രാഞ്ച് ഡിവൈഎസ്പിയായിരുന്ന വിജയകുമാറിനെയും സിബിഐ പ്രതിചേര്*ത്തു.

    അതേ സമയം യാസിന്റെയും സാക്കറെയുടെയും അറസ്*റ്റോ സസ്*പെന്*ഷനോ ഉടന്* ഉണ്ടാകില്ല. കേസ് സി.ബി.ഐ. ജോയിന്റ് ഡയറക്ടറുടെ മേല്*നോട്ടത്തില്* നടത്തണമെന്ന സുപ്രീം കോടതി വിധിയെത്തുടര്*ന്നാണിത്. കൊല്ലപ്പെട്ട സമ്പത്തിന്റെ ശരീരത്തില്* ഐ.പി.എസുകാര്* ഉപയോഗിക്കുന്ന തരത്തിലുള്ള ലാത്തികൊണ്ടുള്ള അടിയേറ്റതിന്റെ പാടുകളുണ്ടായിരുന്നു. ഇതേതുടര്*ന്നാണ് യാസിനെ പ്രതിപ്പട്ടികയില്*പ്പെടുത്തിയത്. സാക്കറെ പാലക്കാട് എസ്.പിയായിരുന്ന സമയത്താണ് ഷീല കൊല്ലപ്പെട്ടത്. ജില്ലയിലെ കേസുകളുടെ അന്വേഷണ മേല്*നോട്ട ചുമതലയുണ്ടായിരുന്ന എസ്.പിയെന്ന നിലയില്* സമ്പത്തിന്റെ കേസുമായി ബന്ധപ്പെട്ടുവെന്നതിന്റെ അടിസ്ഥാനത്തിലാണ് സാക്കറയെ പ്രതിയാക്കിയത്.

    2010 മാര്*ച്ച് 23 നാണു സമ്പത്ത് പൊലീസ് കസ്റ്റഡിയില്* മരിച്ചത്. കോയമ്പത്തൂരില്* പിടിയിലായ സമ്പത്തിനെ അറസ്റ്റു രേഖപ്പെടുത്താതെ കോയമ്പത്തൂരിലെ ഇന്ത്യന്* ടെലികോം ഇന്*ഡസ്ട്രീസ് ഗസ്റ്റ് ഹൌസില്* പാര്*പ്പിച്ചു. പിടിയിലായി 24 മണിക്കൂര്* കഴിഞ്ഞിട്ടും പ്രതിയെ കോടതി മുന്*പാകെ ഹാജരാക്കിയിരുന്നില്ലെന്നും സിബിഐ റിപ്പോര്*ട്ടില്* വിശദീകരിച്ചിരുന്നു.





    Powered By WizardRSS.com | Full Text Feeds | Amazon Plugins
Working...
X