മാര്* വര്*ക്കി വിതയത്തിലിന്റെ കബറടക്കം 10ന്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    മാര്* വര്*ക്കി വിതയത്തിലിന്റെ കബറടക്കം 10ന്

    കൊച്ചി: സീറോ മലബാര്* സഭയുടെ പരമാധ്യക്ഷന്* കര്*ദിനാള്* മാര്* വര്*ക്കി വിതയത്തിലിന്റെ ഭൗതികദേഹം ഏപ്രില്* പത്തിന് എറണാകുളം സെന്റ് മേരീസ് ബസലിക്കയില്* കബറടക്കും. സീറോ മലബാര്* സഭയിലെ ബിഷപ്പുമാര്* എല്ലാവരും മാര്*പാപ്പയെ സന്ദര്*ശിക്കാനായി റോമിലേക്ക് പോയിരിക്കുകയാണ്. ഇവര്* തിരിച്ചെത്തിയ ശേഷമായിരിക്കും കബറടക്കം.

    ഏപ്രില്* ഒന്*പത് ശനിയാഴ്ച രാവിലെ എട്ടിന് ഭൗതികദേഹം അങ്കമാലി ബസലിക്കയില്* പൊതുദര്*ശനത്തിന് വയ്ക്കും. തുടര്*ന്ന് സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് തോമസിലേക്ക് കൊണ്ടുപോകും.

    10.30 ന് അവിടെ വിശുദ്ധ കുര്*ബാനയും ബിഷപ്പുമാരുടെ നേതൃത്വത്തില്* പ്രാര്*ത്ഥനകളും നടക്കും. ശനിയാഴ്ച വൈകീട്ട് നാലുമുതല്* കബറടക്കംവരെ ഭൗതികദേഹം എറണാകുളം സെന്റ് മേരീസ് ബസലിക്കയില്* പൊതുദര്*ശനത്തിന് വയ്ക്കും.

    പത്താം തിയതി ഉച്ചയ്ക്ക് 2.30 ന് കബറടക്ക ശുശ്രൂഷകള്* തുടങ്ങും. വിലാപയാത്രയ്ക്കുശേഷം മദ്ബഹയില്* പ്രത്യേക തയ്യാറാക്കിയ കല്ലറയിലാവും കബറടക്കം.

    ഇതിനിടെ കാനോന്* നിയമപ്രകാരം സഭയുടെ അഡ്മിനിസ്*ട്രേറ്ററായി കൂരിയ ബിഷപ്പ് ബോസ്*കോ പുത്തൂര്* ചുമതലയേറ്റു.

    പൗരസ്ത്യസഭകള്*, നിയമഗ്രന്ഥങ്ങള്*, ക്രൈസ്തവ ഐക്യം എന്നീ കാര്യങ്ങള്*ക്കായുള്ള വത്തിക്കാന്* കാര്യാലയത്തിലെ അംഗമായിരുന്നു കര്*ദിനാള്* വിതയത്തില്*.

    ജോണ്* പോള്* രണ്ടാമന്റെ മരണത്തെ തുടര്*ന്ന് പുതിയ മാര്*പാപ്പയെ തിരഞ്ഞെടുക്കാന്* ചേര്*ന്ന കര്*ദിനാള്*മാരുടെ കോണ്*ക്ലേവിലും പങ്കെടുത്തിരുന്നു.





    Powered By WizardRSS.com | Full Text Feeds | Amazon Plugins
Working...
X