ആന്റണിയുടെ തൊലിക്കട്ടി അപാരം: പിണറായി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ആന്റണിയുടെ തൊലിക്കട്ടി അപാരം: പിണറായി

    കോഴിക്കോട്: വോട്ടര്*മാരെ ഭീഷണിപ്പെടുത്തി വോട്ട് ചെയ്യിക്കാനാണ് കേന്ദ്രമന്ത്രി എകെ ആന്റണി ശ്രമിക്കുക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്*. വോട്ടര്*മാരെ ഭീഷണിപ്പെടുത്തുന്ന തരത്തില്* പ്രസ്താവന നടത്തുന്ന ആന്റണി താന്* കേന്ദ്ര മന്ത്രിയാണെന്ന കാര്യം പോലും മറന്ന് യൂത്ത് കോണ്*ഗ്രസ് നേതാവിന്റെ ഭാഷയിലാണ് സംസാരിക്കുന്നതെന്നും പിണറായി ആരോപിച്ചു.

    കോഴിക്കോട് ജില്ലയിലെ കുറ്റിയാടി മണ്ഡലത്തിലെ എല്*ഡിഎഫ് സ്ഥാനാര്*ത്ഥി കെ.കെ.ലതികയുടെ തിരഞ്ഞെടുപ്പ് കണ്*വെന്*ഷന്* യോഗത്തില്* സംസാരിക്കുകയായിരുന്നു അദ്ദേഹം.

    കേന്ദ്ര സേനയെ കാട്ടി വോട്ടര്*മാരെ ഭീഷണിപ്പെടുത്താനും, ഭയപ്പെടുത്താനുമാണ് ആന്റണിയുടെ ശ്രമം. കേന്ദ്ര സേന ബാരക്കില്* മാത്രമല്ല പോളിംഗ് ബൂത്തിലും കയറുമെന്ന ആന്റണിയുടെ പ്രസ്താവന കേരളത്തില്* വിലപ്പോവില്ല.

    കേരളത്തില്* കര്*ഷക ആത്മഹത്യകള്* ഇല്ലാതായത് കേന്ദ്രത്തില്* മന്*മോഹന്* സിംഗിന്റെയും, സോണിയാ ഗാന്ധിയുടെയും കഴിവ് കൊണ്ടാണെന്ന് പറഞ്ഞു നടക്കുന്ന ആന്റണിയുടെ തൊലിക്കട്ടി അപാരമാണെന്നും പിണറായി പരിഹസിച്ചു.





    Powered By WizardRSS.com | Full Text Feeds | Amazon Plugins
Working...
X