കണ്ണൂര്*: പോലീസ് കേസെടുക്കാന്* തക്ക ഗൗരവമുള്ള പരാതിയൊന്നും പി ശശിക്കെതിരെ ലഭിച്ചിട്ടില്ലെന്ന് സിപിഎം കണ്ണൂര്* ജില്ലാ ആക്ടിംഗ് സെക്രട്ടറി പി ജയരാജന്*. പാര്*ട്ടിക്ക് ലഭിച്ച പരാതിയിന്മേല്* അന്വേഷണം നടക്കുകയാണ്. പരസ്യപ്പെടുത്താവുന്ന ഒരു നടപടിയും ഇതുവരെ ശശിക്കെതിരെ സ്വീകരിച്ചിട്ടില്ലെന്ന് അദ്ദേഹം കണ്ണൂരില്* മാധ്യമ പ്രവര്*ത്തകരോട് പറഞ്ഞു.്*നിയമവ്യവസ്ഥ അനുസരിച്ച് പ്രവര്*ത്തിക്കുന്ന പാര്*ട്ടിയാണ് സിപിഎം. ശശിക്കെതിരായ ആക്ഷേപം ഉയര്*ന്നത് പാര്*ട്ടിയ്ക്കുള്ളിലാണ്. പാര്*ട്ടി ഭരണ ഘടന അനുസരിച്ചാണ് പാര്*ട്ടിക്കകത്ത് ഉയരുന്ന പരാതികള്* പരിശോധിക്കുന്നത്. രാജ്യത്ത് നിലവിലുള്ള നിയമപ്രകാരം പി.ശശിക്കെതിരെ ഒരു പരാതിയും ഒരു ഉദ്യോഗസ്ഥന്റെ മുന്നില്* ഉന്നയിച്ചിട്ടില്ലെന്ന് ജയരാജന്* പറഞ്ഞു.
പി.ശശിക്കെതിരെയുള്ളത് ലൈംഗിക അതിക്രമം സംബന്ധിച്ച പരാതിയാണെന്നും സി.പി.എം ഗൗരവമായാണ് ഇതിനെ കാണുന്നതെന്നും അഖിലേന്ത്യാ ജനറല്* സെക്രട്ടറി പ്രകാശ് കാരാട്ട് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് എതിരായ നിലപാണ് കണ്ണൂരിലെ പാര്*ട്ടി നേതൃത്വം സ്വീകരിച്ചിരിയ്ക്കുന്നത്.
Powered By WizardRSS.com | Full Text Feeds | Amazon Plugins