പൂര്*ണത എന്നൊന്നുണ്ട് അത് സച്ചിനാണ്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    പൂര്*ണത എന്നൊന്നുണ്ട് അത് സച്ചിനാണ്

    മുംബൈ: പ്രപഞ്ചത്തില്* പൂര്*ണത എന്നൊന്നില്ല, ഈ വാചകത്തിനൊരു തിരുത്ത് വേണ്ട കാലമായിരിക്കുന്നു. ചുരുങ്ങിയത് സച്ചിന്റെ കാര്യത്തിലെങ്കിലും. എല്ലാം എല്ലാം തികഞ്ഞൊരു ജേതാവ് അതാണിപ്പോള്* സച്ചിന്*.
    സച്ചിനെ ദൈവമെന്ന് വിശേഷിപ്പിച്ച ഓസീസ് ബാറ്റ്*സ്മാന്* മാത്യുഹെയ്ഡനാണ്. "ഞാന്* ദൈവത്തെ കണ്ടു ഇന്ത്യയ്ക്കുവേണ്ടി ഏകദിനത്തില്* ഓപ്പണ്* ചെയ്യുകയും ടെസ്റ്റില്* നാലാം നമ്പറിലിറങ്ങുകയുമാണ് ദൈവെം.." ഇന്നിതൊരു വിശേഷണമല്ല, ഇന്ത്യന്* ജനതയുടെ വിശ്വാസമാണ്. ക്രിക്കറ്റിനെ മതമാക്കിയ മാറ്റിയ ജനതയുടെ വിശ്വാസം. ആ ദൈവത്തിനൊരു കിരീടം അതായിരുന്നു ലോകകപ്പ് തുടങ്ങുന്നതിന് മുമ്പ് ധോണിയും സംഘവും രാജ്യത്തെ ജനതയ്ക്ക് നല്*കിയ ഉറപ്പ്. അതവര്* പാലിച്ചിരിയ്ക്കുന്നു. ക്രിക്കറ്റിനെ ജനതയുടെ ജീവശ്വാസമാക്കി മാറ്റിയ ദൈവത്തിനുള്ള സമ്മാനം. നേട്ടങ്ങള്* തെളിയിക്കുന്ന സുവര്*ണമുദ്രകള്* സച്ചിന്റെ ഷോകേസില്* ഏറെയുണ്ടാവും. എന്നാല്* കഴിഞ്ഞ രാവില്* നേടിയ ലോകകിരീടവും സുവര്*ണമുദ്രയും മറ്റെല്ലാത്തിനും മുകളിലാണ് സ്ഥാനം പിടിയ്ക്കുകയെന്ന കാര്യത്തില്* സംശയമില്ല. കീരിടവിജയത്തെക്കുറിച്ച് സച്ചിന്* പറയുന്നതിങ്ങനെ.. എന്റ ജീവിതത്തിലെ ഏറ്റവും വലിയ അഭിമാന നിമിഷങ്ങളാണിത്. പറയുന്നത് മറ്റാരുമല്ല ഇന്ത്യന്* ക്രിക്കറ്റ് ഇതിഹാസം സച്ചിന്*. ശ്രീലങ്കയെ തോല്*പ്പിച്ച് ലോകകപ്പ് കിരീടം ഒരിക്കല്*കൂടി ഇന്ത്യ സ്വന്തമാക്കിയ നിമിഷങ്ങള്* ഒരിക്കലും മറക്കാന്* കഴിയില്ല. ലോകകപ്പ് നേടുകയെന്നതായിരുന്നു ആത്യന്തിക ലക്ഷ്യം. അതു സംഭവിച്ചിരിക്കുന്നു. ഇന്ത്യയുടെ രണ്ടാമത്തെ കിരീടനേട്ടം അധികം വൈകിയിട്ടില്ലെന്നാണ് കരുതുന്നത്. തന്റെ ടീമംഗങ്ങളില്* നിന്നു മികച്ച പിന്തുണയാണ് ലഭിച്ചത്. തനിക്കു കണ്ണീരടക്കാന്* കഴിയുന്നില്ല, പക്ഷെ ഇതു ആനന്ദക്കണ്ണീരാണ്. അതുകൊണ്ടു തന്നെ കരയാന്* തനിക്ക് മടിയില്ല. സച്ചിന്* പറയുന്നു. രണ്ട് പതിറ്റാണ്ടായി ആറ് ലോകകപ്പുകളിലായി സച്ചിന്* തേടി നടന്ന കിരീടമാണ് ധോണിയും സംഘവും സച്ചിന്റെ തട്ടകമായ മുംബൈയിലെ വാങ്കഡെ സ്*റ്റേഡിയത്തില്* നേടിയത്. ഫൈനലില്* മികച്ച പ്രകടനം പുറത്തെടുക്കാന്* കഴിഞ്ഞില്ലെന്നത് സച്ചിനെ സങ്കടപ്പെടുത്തുന്നുണ്ടാവാം. എന്നാല്* സച്ചിന്* അതും ചെയ്തിരുന്നെങ്കില്* ധോണിയ്ക്കും കൂട്ടര്*ക്കും വെറും കാഴ്ചക്കാരായി മാറി നില്*ക്കേണ്ടി വരുമായിരുന്നു. ഇപ്പോള്* സച്ചിന് വേണ്ടി കിരീടം നേടിക്കൊടുത്തുവെന്ന് അവര്*ക്ക് അഭിമാനിയ്ക്കാം.

    ഫൈനല്* ഒഴിച്ചുനിര്*ത്തിയാല്* ടൂര്*ണമെന്റില്* മികച്ച പ്രകടനമാണ് സച്ചിന്* നടത്തിയത്. പാകിസ്താനെതിരെയുള്ള സെമി ഫൈനലില്* മാന്* ഓഫ് ദ മാച്ചായ സച്ചന്* അതുല്യമായ പ്രകടനമാണ് നടത്തിയത്. ഒമ്പതു മത്സരങ്ങളില്* 53.55 റണ്*സ് ശരാശരിയോടെ 482 റണ്*സ്. നൂറാം സെഞ്ച്വറിയെന്ന സ്വപ്നം ലോകകപ്പില്* പൂര്*ത്തിയാക്കാനായില്ലെങ്കിലും രണ്ട് സെഞ്ച്വറികളും രണ്ട് അര്*ധസെഞ്ച്വറികളും സച്ചിന്* സ്വന്തമാക്കി.

    വിരമിയ്ക്കൂവെന്ന് സച്ചിനോട് പറയാനൊക്കില്ല, ദൈവത്തോട് പണി നിര്*ത്തിപോകാന്* പറയുംപോലെയാവുമത്. കളി മടക്കുമ്പോള്* അദ്ദേഹമത് നിര്*ത്തും. അതെന്നാവുമെന്ന് മാത്രമാണ് ഇനി ആരാധകരുടെ മുമ്പിലുള്ള ചോദ്യം.





    Powered By WizardRSS.com | Full Text Feeds | Amazon Plugins
Working...
X