നീലപ്പടയ്ക്ക് ആവേശമായി രജനിയും

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    നീലപ്പടയ്ക്ക് ആവേശമായി രജനിയും

    ഒരു സൂപ്പര്*സ്റ്റാറിന്റെ ആക്ഷന്* സിനിമ പോലെയായിരുന്നു വാങ്കഡെയില്* ഇന്ത്യയുടെ വിജയം. ആദ്യം ഇടി വാങ്ങി ക്ലൈമാക്*സില്* പലിശയടക്കം തിരിച്ചുകൊടുക്കുന്ന സൂപ്പര്*സ്റ്റാര്*. അതുപോലെ ആദ്യമിത്തിരി പതറിയെങ്കിലും തകര്*പ്പന്* തിരിച്ചുവരവ് നടത്തി ടീം ഇന്ത്യ കപ്പ് സ്വന്തമാക്കി. ലോകത്തിന്റെ നെറുകയിലേക്കുള്ള ഇന്ത്യയുടെ കുതിപ്പു കാണാന്* വാങ്കഡെയിലെ ഗ്യാലറിയില്* മൂവായിരത്തോളം വിഐപികളാണ് നിറഞ്ഞത്. രാഷ്ട്രീയനേതാക്കള്*ക്ക് പുറമെ ബോളിവുഡും തെന്നിന്ത്യന്* സിനിമാലോകവും ആള്*ക്കൂട്ടത്തില്* ആവേശമായി നിറഞ്ഞു.

    ഇതിനിടയിലാണ് അപ്രതീക്ഷിതമായ സാക്ഷാല്* സൂപ്പര്*സ്റ്റാറിന്റെ സാന്നിധ്യവും ടിവി ക്യാമറകള്* ഒപ്പിയെടുത്തത്. അതേ സൂപ്പര്*സ്റ്റാര്* രജനിയായിരുന്നു ഇന്ത്യന്* ടീമിന് ജയ് വിളിച്ച് മുംബൈയിലെത്തിയത്. ബോളിവുഡ് താരമായ വിനോദ് ഖന്നയ്*ക്കൊപ്പമായിരുന്നു രജനി മത്സരം വീക്ഷിച്ചത്. രജനിയ്ക്കൊപ്പം മകള്* സൗന്ദര്യയും മത്സരം കാണാനെത്തിയിരുന്നു

    ഇതാദ്യമായാണ് രജനി സ്*റ്റേഡിയത്തിലിരുന്ന് മത്സരം വീക്ഷിയ്ക്കുന്നതിന് ആരാധകര്* സാക്ഷികളാവുന്നത്. ചെന്നൈ ഉള്*പ്പെടെയുള്ള നഗരങ്ങളില്* ഇടയ്ക്കിടെ ക്രിക്കറ്റ് മത്സരങ്ങള്* വരാറുണ്ടെങ്കിലും അവിടെയൊന്നും സൂപ്പര്*സ്റ്റാര്* വന്നിട്ടില്ല. എന്തായാലും ഗ്യാലറിയില്* ഇന്ത്യന്* ടീമിന്റെ ജഴ്സിയണിഞ്ഞെത്തിയ സൂപ്പര്*സ്റ്റാര്* നീലപ്പടയുടെ ചോരത്തിളപ്പ് കൂട്ടിയിട്ടുണ്ടാവുമെന്ന കാര്യം ഉറപ്പാണ്.





    Powered By WizardRSS.com | Full Text Feeds | Amazon Plugins
Working...
X