ലോകം കീഴടക്കിയ രാത്രിയില്* സച്ചിന്* ഉറങ്ങിയില്ല

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ലോകം കീഴടക്കിയ രാത്രിയില്* സച്ചിന്* ഉറങ്ങിയില്ല

    മുംബൈ: ലോകകപ്പ് നേടിയ രാവില്* ഉറങ്ങാന്* കഴഞ്ഞില്ലെന്ന് മാസ്റ്റര്* ബ്ലാസ്റ്റര്* സച്ചിന്* തെണ്ടുല്*ക്കര്*. ഇന്ത്യ വീണ്ടും ലോകചാമ്പ്യന്*മാരായെന്നത് തനിക്ക് പെട്ടന്ന് വിശ്വസിക്കാന്* കഴിഞ്ഞില്ല. ഈ അവിശ്വസനീയതയാണ് തന്റെ ഉറക്കം കെടുത്തിയതെന്നും സച്ചിന്* പറഞ്ഞു.
    മുംബൈയിലെ രാജ്ഭവനില്* രാഷ്ട്രപതിയുടെ ചായ സത്ക്കാരത്തില്* പങ്കെടുക്കാനെത്തിയപ്പോഴാണ് സച്ചിന്* വിശേഷങ്ങള്* പങ്കുവെച്ചത്. ക്രിക്കറ്റില്*നിന്ന് വിരമിക്കുന്നതിനെക്കുറിച്ചും അടുത്ത ലോകകപ്പില്* കളിക്കുന്നതിനെക്കുറിച്ചും ചിന്തിക്കാനുള്ള സമയമല്ല ഇതെന്നും സച്ചിന്* പറഞ്ഞു. ന്യൂസീലന്*ഡിലും ഓസ്*ട്രേലിയയിലുമായി 2015 ലോകകപ്പില്* കളിക്കുന്ന കാര്യത്തെക്കുറിച്ചുള്ള ചോദ്യങ്ങള്*ക്ക് അത്രയും ദൂരത്തേയ്ക്ക് ചിന്തിക്കേണ്ട കാര്യമില്ലെന്നായിരുന്നു സച്ചിന്റെ മറുപടി.ലോകകപ്പ് കിരീടനേട്ടം ആഘോഷിക്കാനുള്ള സമയമാണിത്. പഴയകാര്യങ്ങളെക്കുറിച്ചും വളരെ ദൂരത്തുള്ള കാര്യങ്ങളെക്കുറിച്ചും ആലോചിക്കാനല്ല ഇപ്പോള്* എന്റെ ഉദ്ദേശ്യം. ഇതൊരു മഹത്തായ മുഹൂര്*ത്തമാണ്. ഇപ്പോള്* ഇതേക്കുറിച്ചുമാത്രമാണ് ഞാന്* ചിന്തിക്കുന്നത്. കലാശക്കളിയില്* നൂറാം സെഞ്ചുറി നേടാന്* കഴിയാത്തതില്* വിഷമമുണ്ടോയെന്ന ചോദ്യത്തിന് അതിലും വലുതാണ് ലോകകപ്പ് നേടാന്* കഴിഞ്ഞതെന്നായിരുന്നു സച്ചിന്റെ മറുപടി.





    Powered By WizardRSS.com | Full Text Feeds | Amazon Plugins
Working...
X