കൈക്കുഞ്ഞിനെ വില്*ക്കാന്* ശ്രമം; യുവതി പിടിയില്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    കൈക്കുഞ്ഞിനെ വില്*ക്കാന്* ശ്രമം; യുവതി പിടിയില്*

    താമരശ്ശേരി: ദാരിദ്ര്യത്തെത്തുടര്*ന്ന് നവജാതശിശിവിനെ വില്*ക്കാന്* ശ്രമിച്ച യുവതി പൊലീസ് പിടിയിലായി. പൊലീസ് ഇവരെ പിന്നീട് ശരണാലയത്തില്* ഏല്*പ്പിച്ചു. കോഴിക്കോട് ജില്ലയിലെ താമരശേരി താലൂക്ക് ആശുപത്രിയിലാണ് ഒരുമാസം പ്രായമുള്ള പെണ്*കുഞ്ഞിനെ അമ്മ വില്*ക്കാന്* ശ്രമിച്ചത്. നന്മണ്ട സ്വദേശിനിയയാ യുവതി ഞായറാഴ്ച വൈകീട്ട് ആറുമണിയോടെയാണ് ആശുപത്രി പരിസരത്തെത്തിയത്.

    ഒപി ബ്ലോക്കിന് മുന്നില്* നില്*ക്കുന്ന ഇവരെ കണ്ട് സംശയം തോന്നിയ സെക്യൂരിറ്റി ജീവനക്കാര്* അടുത്തുചെന്ന് കാര്യമന്വേഷിച്ചു. കുഞ്ഞിനെ വളര്*ത്താന്* നിവൃത്തിയില്ലെന്നും അതിനാല്* വില്*ക്കാന്* കൊണ്ടുവന്നതാണെന്നും യുവതി അറിയിക്കുകയായിരുന്നു.

    2000 രൂപ നല്*കിയാല്* കുട്ടിയെ തരാമെന്നും അറിയിച്ചു. തുടര്*ന്ന് ആശുപത്രി ജീവനക്കാര്* താമരശ്ശേരി പോലീസില്* വിവരമറിയിക്കുകയായിരുന്നു. കസ്റ്റഡിയിലെടുത്തശേഷം പോലീസ് ഇവരെ കോഴിക്കോട് സെന്റ് വിന്*സെന്റ് ഹോമിലാക്കി.

    യുവതിക്കൊപ്പം ആറുവയസ്സുള്ള മകളുമുണ്ടായിരുന്നു. ഒമ്പത് വയസ്സുള്ള ഒരാണ്*കുട്ടികൂടിയുണ്ടെന്ന് യുവതി പോലീസിനോട് പറഞ്ഞു. കൂടെയുണ്ടായിരുന്ന പെണ്*കുട്ടി ഒന്നാംക്ലാസ്സിലും മൂത്ത കുട്ടി അഞ്ചാംക്ലാസ്സിലും പഠിക്കുകയാണ്.

    ജോലിക്കുപോകുമ്പോള്* ഇളയ കുട്ടിയെ നോക്കാനാളില്ലെന്നും തങ്ങളെ ആരും സംരക്ഷിക്കാനില്ലെന്നും പറഞ്ഞ യുവതി ഇക്കാരണത്താലാണ് കൈക്കുഞ്ഞിനെ വില്*ക്കാനൊരുങ്ങിയതെന്നും പോലീസിനോട് പറഞ്ഞു.








    Powered By WizardRSS.com | Full Text Feeds | Amazon Plugins
Working...
X