ഗാന്ധിയെക്കുറിച്?? ?ുള്ള വിവാദപുസ്തകം നിരോധിക്കില്ല : മൊയ്*ലി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • twinkledt
    • Mar 2011
    • 81

    ഗാന്ധിയെക്കുറിച്?? ?ുള്ള വിവാദപുസ്തകം നിരോധിക്കില്ല : മൊയ്*ലി

    നാഗ്പൂര്*: മഹാത്മാഗാന്ധി സ്വവര്*ഗാനുരാഗിയായിരുന്നുവെന്ന പരാമര്*ശമുള്ള 'ഗ്രേറ്റ് സോള്*: മഹാത്മാഗാന്ധി ആന്*ഡ് ഹിസ് സ്ട്രഗിള്* വിത്ത് ഇന്ത്യ' എന്ന പുസ്തകം ഇന്ത്യയില്* നിരോധിക്കാന്* കേന്ദ്രസര്*ക്കാര്* ഉദ്ദേശിക്കുന്നില്ലെന്ന് നിയമമന്ത്രി വീരപ്പ മൊയ്*ലി അറിയിച്ചു. ഗ്രന്ഥകര്*ത്താവ് വിവാദത്തെക്കുറിച്ച് വ്യക്തമായ വിശദീകരണം നല്*കിയിട്ടുണ്ടെന്നും അദ്ദഹം മാധ്യമപ്രവര്*ത്തകരോട് പറഞ്ഞു.

    പുലിറ്റ്*സര്* സമ്മാന ജേതാവ് ജോസഫ് ലെലിവെല്*ഡിന്റെ പുസ്തകത്തെക്കുറിച്ചുള്ള നിരൂപണമാണ് വിവാദത്തിനിടയാക്കിയത്. എന്നാല്*, ഗാന്ധിജി സ്വവര്*ഗപ്രണയിയാണെന്ന് പുസ്തകത്തില്* പറയുന്നില്ലെന്ന് ലെലിവെല്*ഡ് ഇന്നലെ പ്രസ്താവിച്ചിരുന്നു. വാസ്തുശില്*പ്പിയും കായികപരിശീലകനുമായ കല്ലെന്*ബാക്കുമൊത്ത് നാലു വര്*ഷത്തോളം ഗാന്ധിജി താമസിച്ചു എന്നേ പറയുന്നുള്ളൂ. ഇന്ത്യാ സര്*ക്കാര്* പ്രസിദ്ധീകരിച്ച ഗാന്ധി കൃതികളുടെ സമാഹാരത്തില്* നിന്നുള്ളതാണ് കത്തുകള്*.

    ഇവ ഇന്ത്യയുടെ പുരാവസ്തു ശേഖരത്തിലുണ്ട്. പുസ്തകത്തില്* ഉപയോഗിച്ചിരിക്കുന്ന കത്തുകളൊന്നും പുതിയതല്ല ലെലിവെല്*ഡ് ചൂണ്ടിക്കാട്ടി.

    പുസ്തകത്തെക്കുറിച്ച് പ്രസിദ്ധീകരിച്ച നിരൂപണത്തിലാണ് ഗാന്ധിജി സ്വവര്*ഗാനുരാഗിയായിരുന്നുവെന്ന് പരാമര്*ശമുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയില്* ഇതുവരെ പുറത്തിറങ്ങിയിട്ടില്ലാത്ത പുസ്തകം ഗുജറാത്ത് സര്*ക്കാര്* നിരോധിച്ചിരിക്കുകയാണ്. മഹാരാഷ്ട്രയില്* പുസ്തകനിരോധനത്തെക്കുറിച്ച് ആലോചനയും നടക്കുന്നുണ്ട്.
    Ads Not Allowed...

    admin
Working...
X