2 ജി അഴിമതി: ടാറ്റയുടെ മറുപടി തുറന്നമനസ്സോടെ

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    2 ജി അഴിമതി: ടാറ്റയുടെ മറുപടി തുറന്നമനസ്സോടെ

    ദില്ലി: കോര്*പറേറ്റ് ഇടനിലക്കാരി നീരാ റാഡിയയുമായി നടത്തിയ വിവാദ ഫോണ്* സംഭാഷണം യഥാര്*ഥമാണെന്നു വ്യവസായ പ്രമുഖന്* രത്തന്* ടാറ്റ പാര്*ലമെന്റിന്റെ പബ്*ളിക് അക്കൌണ്ട്*സ് കമ്മിറ്റിക്കു (പിഎസി) മുമ്പാകെ അറിയിച്ചു. 2ജി ഇടപാട് അന്വേഷണത്തിന്റെ ഭാഗമായി പിഎസി മുമ്പാകെ തിങ്കളാഴ്ചയാണ് രത്തന്* ടാറ്റ ഹാജരായത്. നീര റാഡിയയും പിഎസി മുമ്പാകെ ഹാജരായിരുന്നു. പിഎസിക്കു മുന്നില്* ആശങ്കയോടെയാണു താന്* ഹാജരായതെങ്കിലും സമിതിയുടെ സമീപനം വളരെ പ്രഫഷനലായിരുന്നുവെന്നു ടാറ്റ പറഞ്ഞു.

    ടേപ്പില്* താന്* നീരാ റാഡിയയുമായി നടത്തിയ സംഭാഷണം ശരിയാണെന്നു ടാറ്റ സമ്മതിച്ചു. ശബ്ദം തന്റേതാണെന്നും സംഭാഷണം അത്തരത്തിലായിരുന്നുവെന്നും ടാറ്റ വ്യക്തമാക്കി.

    തമിഴ്*നാട് മുഖ്യമന്ത്രി എം. കരുണാനിധിക്കു താന്* എഴുതിയതായി മാധ്യമങ്ങളില്* വന്ന കത്തും യഥാര്*ഥമാണെന്നു ടാറ്റ സമ്മതിച്ചു. കേന്ദ്രമന്ത്രിസഭാ രൂപീകരണത്തില്* ഇടപെടുന്ന തരത്തിലാണ് ടാറ്റയും റാഡിയയുമായുള്ള സംഭാഷണം. ഇത് വന്* വിവാദത്തിന് കാരണമായിരുന്നു.

    സമിതിയുടെ ചോദ്യങ്ങള്*ക്കു ടാറ്റ തുറന്ന മനസ്സോടെ മറുപടി നല്*കിയപ്പോള്*, ഒഴിഞ്ഞുമാറല്* സമീപനമാണു നീരാ റാഡിയ കൈക്കൊണ്ടതെന്ന് അധ്യക്ഷന്* മുരളീ മനോഹര്* ജോഷി പറഞ്ഞു.

    വിവാദ ടേപ്പിനെക്കുറിച്ചുള്ള ചോദ്യങ്ങള്*ക്ക് അവ്യക്തമായ മറുപടികള്* നല്*കിയ നീരാ റാഡിയയെ പിഎസി ചെയര്*മാന്* മുരളീ മനോഹര്* ജോഷിയ്ക്ക് ഒരു ഘട്ടത്തില്* ശാസിക്കേണ്ടതായി വരെ വന്നു.

    പാര്*ലമെന്ററി സമിതിയുടെ ഗൗരവം ഉള്*ക്കൊണ്ടില്ലെങ്കില്* പാര്*ലമെന്റലക്ഷ്യ നടപടി നേരിടേണ്ടിവരുമെന്നു ജോഷി മുന്നറിയിപ്പു നല്*കി. ടേപ്പിലെ സംഭാഷണം കേട്ടിട്ടില്ലെന്നും അതേക്കുറിച്ചൊന്നും ഓര്*മയില്ലെന്നുമായിരുന്നു റാഡിയയുടെ നിലപാട്.

    ടേപ്പ് കൃത്രിമമാകാമെന്ന് പറഞ്ഞ് അവര്* ഒഴിയാന്* ശ്രമിച്ചു. ആരോടൊക്കെ സംസാരിച്ചെന്നു കൃത്യമായി പറയാനാകില്ലെന്നും നീറാ റാഡിയ പറഞ്ഞു.

    കൂടുതല്* അന്വേഷണം ആവശ്യമെങ്കില്* വീണ്ടും സമിതിക്കു മുന്നില്* ഹാജരാകേണ്ടിവരുമെന്ന് ഇരുവരെയും ധരിപ്പിച്ചിട്ടുണ്ടെന്ന് ജോഷി അറിയിച്ചു.

    റിലയന്*സ് സകമ്യൂണിക്കേഷന്*സ് മേധാവി അനില്* അംബാനി, എത്തിസലാത്ത് ഡിബി ടെലികോം സിഇഒ അതുല്* ജാം, എസ്*ടെല്* സിഇഒ സമിക് ദാസ്, യൂണിടെക് വയര്*ലെസ് എംഡി സിങ്വിക് ബ്രെക് എന്നിവര്* ചൊവ്വാഴ്ച സമിതിക്കു മുന്നില്* ഹാജരാകും.





    Powered By WizardRSS.com | Full Text Feed | Amazon Affiliate
Working...
X