ലോട്ടറി: സിബിഐ അന്വേഷണത്തിന് തയ്യാറെന്ന് കേന്ദ്രം

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ലോട്ടറി: സിബിഐ അന്വേഷണത്തിന് തയ്യാറെന്ന് കേന്ദ്രം

    കൊച്ചി: ലോട്ടറി കേസില്* സിബിഐ അന്വേഷണം വേണമെന്ന മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ ആവശ്യം കേന്ദ്രസര്*ക്കാര്* അംഗീകരിച്ചു. കേസില്* സിബിഐ അന്വേഷണം നടത്താന്* തയ്യാറാണെന്ന് കേന്ദ്രസര്*ക്കാര്* ഹൈക്കോടതിയില്* അറിയിച്ചു. ഇക്കാര്യത്തില്* സംസ്ഥാന സര്*ക്കാര്* പ്രത്യേക വിജ്ഞാപനം ഇറക്കണമെന്ന് കേന്ദ്രസര്*ക്കാര്* വാശിപിടിക്കില്ലെന്നും സോളിസിറ്റര്* ജനറല്* ഗോപാല്* സുബ്രഹ്മണ്യം ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ചിനെ അറിയിച്ചു.

    ഏതൊക്കെ കേസുകള്* അന്വേഷിക്കണമെന്ന് സര്*ക്കാര്* വശദീകരിക്കണം. കേസകളുടെ എഫ്*ഐആര്*, ഏത് പോലീസ് സ്*റ്റേഷനിലാണ് കേസ് രജിസ്റ്റര്* ചെയ്തിരിക്കുന്നത് തുടങ്ങിയ വിശദാംശം സംസ്ഥാന സര്*ക്കാര്* കേന്ദ്രത്തെ അറിയിക്കണം-സോളിസിറ്റര്* ജനറല്* കോടതിയെ അറിയിച്ചു.

    ലോട്ടറി വിഷയത്തില്* മുഖ്യമന്ത്രി അയച്ച കത്തുകള്* കേന്ദ്രസര്*ക്കാര്* മുഖവിലയ്*ക്കെടുത്തിരിക്കുകയാണ്. ഇക്കാര്യത്തില്* മുഖ്യമന്ത്രിയുടെ പ്രവര്*ത്തനങ്ങളെ അഭിനന്ദിക്കുകയാണെന്നും ഉത്തരവാദപ്പെട്ട ഭരണഘടനാ പദവിയിലിരിക്കുന്ന ഒരാളെന്ന നിലയില്* മുഖ്യമന്ത്രിയുടെ കത്തുകളെ കേന്ദ്രസര്*ക്കാര്* ബഹുമാനത്തോടെയാണ് കാണുന്നതെന്നും സോളിസിറ്റര്* ജനറല്* കോടതിയില്* അറിയിച്ചു.

    അന്യസംസ്ഥാന ലോട്ടറികളെ നിയന്ത്രിക്കാനുള്ള സംസ്ഥാന സര്*ക്കാരിന്റെ ശ്രമങ്ങള്*ക്കു കേന്ദ്രം പൂര്*ണ പിന്തുണ നല്*കുകയാണെന്നും സോളിസിറ്റര്* ജനറല്* കോടതിയെ അറിയിച്ചു.





    Powered By WizardRSS.com | Full Text Feed | Amazon Affiliate
Working...
X