ഗള്*ഫിലെ സെക്*സ് റാക്കറ്റ്: ഐജി അന്വേഷണ മേല്*നോട്ടം വഹിക്കണം-കോടതി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • twinkledt
    • Mar 2011
    • 81

    ഗള്*ഫിലെ സെക്*സ് റാക്കറ്റ്: ഐജി അന്വേഷണ മേല്*നോട്ടം വഹിക്കണം-കോടതി

    ഗള്*ഫിലെ സെക്*സ് റാക്കറ്റ്: ഐജി അന്വേഷണ മേല്*നോട്ടം വഹിക്കണം-കോടതി


    കൊച്ചി: യുവതികളെ സെക്*സ്*റാക്കറ്റിനായി ഗള്*ഫിലേക്ക് കടത്തുന്നുവെന്ന പരാതിയിന്മേലുള്ള അന്വേഷണത്തിന് ദക്ഷിണമേഖല ഐജി കെ. പത്മകുമാര്* മേല്*നോട്ടം വഹിക്കണമെന്ന് ഹൈക്കോടതി നിര്*ദേശിച്ചു. അന്വേഷണ പുരോഗതി ഹൈക്കോടതി വിലയിരുത്തും. ഇതിനായി ആദ്യ അന്വേഷണ പുരോഗതി റിപ്പോര്*ട്ട് മെയ് 26ന് നല്*കണമെന്നാണ് ചീഫ് ജസ്റ്റിസ് ജെ. ചെലമേശ്വറും ജസ്റ്റിസ് പി.ആര്*. രാമചന്ദ്ര മേനോനും ഉള്*പ്പെട്ട ഡിവിഷന്* ബെഞ്ച് നിര്*ദേശിച്ചിട്ടുള്ളത്.

    സെക്*സ് റാക്കറ്റിന്റെ പിടിയില്* നിന്ന് രക്ഷപ്പെട്ട യുവതി നല്*കിയ ഹര്*ജിയിലാണിത്. 2007-ല്* പത്തനംതിട്ട പോലീസ് രജിസ്റ്റര്* ചെയ്ത കേസിലെ അന്വേഷണത്തില്* ഉദ്യോഗസ്ഥര്* സാരമായ വീഴ്ച വരുത്തിയെന്ന് ഐ.ജി. പത്മകുമാര്* കഴിഞ്ഞ ദിവസം ഹൈക്കോടതിയില്* റിപ്പോര്*ട്ട് നല്*കിയിരുന്നു. വീഴ്ച വരുത്തിയ അഞ്ച് ഉദ്യോഗസ്ഥര്*ക്കെതിരെ അച്ചടക്ക നടപടിയെടുക്കുമെന്നും അറിയിച്ചിരുന്നു. ഇവരില്* നാലുപേരെ സസ്*പെന്*ഡ് ചെയ്തുവെന്ന് സര്*ക്കാര്* കോടതിയെ അറിയിച്ചു.
    Ads Not Allowed...

    admin
Working...
X