അണ്ണാഹസാരെ അനിശ്ചിതകാല സത്യാഗ്രഹം ആരംഭിച്ചു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • twinkledt
    • Mar 2011
    • 81

    അണ്ണാഹസാരെ അനിശ്ചിതകാല സത്യാഗ്രഹം ആരംഭിച്ചു


    ന്യൂഡല്*ഹി: രാജ്യത്തെ ഉന്നതല ഉദ്യോഗസ്ഥരെയും ഭരണഘടനാസ്ഥാപനങ്ങളുടെ തലപ്പത്തുള്ളവരെയും ഉള്*പ്പെടെ അഴിമതി വിരുദ്ധ നിയമത്തിന്റെ പരിധിയില്* കൊണ്ടുവരുന്ന തരത്തില്* ലോക്പാല്* ബില്* പരിഷ്*കരിക്കണമെന്നാവശ്യപ്പെട്ട് പ്രമുഖ സാമൂഹിക പ്രവര്*ത്തകന്* അണ്ണാഹസാരെ ചൊവ്വാഴ്ച പാര്*ലമെന്*റിന് മുന്നില്* അനിശ്ചിതകാല സത്യാഗ്രഹം ആരംഭിച്ചു.

    ഹസാരെക്ക് പിന്തുണ പ്രഖ്യാപിച്ച് ഒട്ടേറെ സര്*ക്കാറിതര സംഘടനകള്* രംഗത്തെത്തിയിട്ടുണ്ട്. കേരളത്തിലടക്കം സത്യാഗ്രഹത്തിന് പിന്തുണ പ്രഖ്യാപിച്ച് 'അഴിമതിക്കെതിരെ ഇന്ത്യ' എന്ന പ്രസ്ഥാനത്തിന്റെ ബാനറില്* സത്യാഗ്രഹം നടക്കും.

    നിലവിലുള്ള നിയമപ്രകാരം കീഴ്തട്ടിലുള്ള ഉദ്യോഗസ്ഥരെ മാത്രമേ അഴിമതി വിരുദ്ധ നടപടികള്*ക്ക് വിധേയരാക്കാന്* കഴിയൂ എന്നാണ് അണ്ണാഹസാരെ അധ്യക്ഷനായ 'അഴിമതിക്കെതിരെ ഇന്ത്യ' എന്ന പ്രസ്ഥാനത്തിന്റെ പ്രവര്*ത്തകര്* ചൂണ്ടിക്കാണിക്കുന്നത്. നടപടികള്*ക്കായി സര്*ക്കാറിന്റെ അനുമതിയും ആവശ്യമാണ്. സര്*ക്കാറില്* സ്വാധീനം ചെലുത്താല്* കഴിയാത്ത വളരെ കുറച്ചുപേര്*ക്കു മാത്രമേ ഈ നിയമത്തിന്റെ പരിധിയില്* ശിക്ഷ ലഭിക്കുകയുള്ളൂ. നടപടി ക്രമത്തിനാകട്ടെ വര്*ഷങ്ങള്* ആവശ്യമായിവരികയും ചെയ്യും.

    ലോക്പാല്* ബില്* പരിഷ്*കരിക്കുമെന്ന് യു.പി.എ. സര്*ക്കാര്* വാഗ്ദാനം ചെയ്യുകയും പാര്*ലമെന്*റില്* കരട് ബില്ല് അവതരിപ്പിക്കുകയും ചെയ്തു. എന്നാല്* ഈ ബില്ല് തീരെ ഫലപ്രദമല്ലെന്ന് വിമര്*ശനമുയര്*ത്തി അണ്ണാഹസാരെയുടെ നിര്*ദേശ പ്രകാരം ജസ്റ്റിസ് സന്തോഷ് ഹെഗ്*ഡെ, അഡ്വ. പ്രശാന്ത്ഭൂഷണ്*, സാമൂഹിക പ്രവര്*ത്തകന്* അരവിന്ദ് കെജരിവാള്* തുടങ്ങിയവരുടെ നേതൃത്വത്തില്* ബദല്* ബില്ല് തയ്യാറാക്കി പ്രധാനമന്ത്രിക്ക് സമര്*പ്പിച്ചിരുന്നു.

    ഇതേക്കുറിച്ച് ചര്*ച്ച ചെയ്യാന്* പ്രധാനമന്ത്രി തയ്യാറായെങ്കിലും അനുഭാവപൂര്*വമായ നിലപാട് കൈക്കൊണ്ടില്ലെന്ന് അണ്ണാഹസാരെ കുറ്റപ്പെടുത്തുന്നു. ബദല്* ബില്* തയ്യാറാക്കിയ പ്രവര്*ത്തക സമിതി പ്രതിനിധികളെക്കൂടി ഉള്*പ്പെടുത്തി സര്*ക്കാര്* ബില്ല് പഠിക്കാന്* തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു
    Ads Not Allowed...

    admin
Working...
X