ജമാ അത്തെയുമായി ചേര്*ന്നതോടെ ഇടതിന്റെ പൊയ്മുഖം വെളിവായി- എം.എം. ഹസ്സന്*
കോഴിക്കോട്: മുമ്പ് തീവ്രവാദസംഘടനയെന്ന് സി.പി.എം. മുദ്രകുത്തിയ ജമാഅത്തെ ഇസ്*ലാമിയുമായി ഇപ്പോള്* ചങ്ങാത്തം കൂടിയതിലൂടെ ഇടതിന്റെ പൊയ്മുഖം ജനങ്ങള്*ക്കുമുന്നില്* വെളിവായിരിക്കുകയാണെന്ന് കോണ്*ഗ്രസ് വക്താവ് എം.എം. ഹസ്സന്* കുറ്റപ്പെടുത്തി.
കിനാലൂര്* സംഭവമുണ്ടായ സമയത്ത് സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്* ജമാ അത്തെ ഇസ്*ലാമിയും പോപ്പുലര്* ഫ്രണ്ടിനെപ്പോലെ ദേശവിരുദ്ധമാണെന്നും ഒറ്റപ്പെട്ട സംഘടനയാണെന്നും ആരോപിച്ചതാണ്. വോട്ടിനുവേണ്ടി ഏതു വേഷം കെട്ടാനും ആദര്*ശങ്ങള്* വിഴുങ്ങാനും എല്*.ഡി.എഫിന് മടിയില്ല. ആലപ്പുഴയില്* ജമാ അത്തെ ഇസ്*ലാമി കേരള ഘടകം അമീര്* ആരിഫലിയുമായി നടത്തിയ രഹസ്യചര്*ച്ച എന്താണെന്ന് പിണറായി വിജയന്* വ്യക്തമാക്കണം- ഹസ്സന്* പത്രസമ്മേളനത്തില്* ആവശ്യപ്പെട്ടു.
കര്*ഷകരുടെ പ്രശ്*നങ്ങള്* തീര്*ക്കാന്* സംസ്ഥാന സര്*ക്കാര്* നിയമിച്ച കാര്*ഷിക കടാശ്വാസ കമ്മീഷന്* 47.49 കോടി രൂപ മാത്രമാണ് ചെലവഴിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം, കര്*ഷകരുടെ കടം എഴുതിത്തള്ളാന്* കേന്ദ്രസര്*ക്കാര്* 253.04 കോടി രൂപ സംസ്ഥാനത്തിന് നല്കി. കര്*ഷക ആത്മഹത്യ കുറയാന്* കാരണം സംസ്ഥാന സര്*ക്കാര്* നടപടിയാണെന്ന വാദം തെറ്റാണെന്നും ഇത് വ്യക്തമാക്കുന്നു.
ഇടതുപക്ഷ ഭരണകാലത്ത് പൊതുമേഖലാ സ്ഥാപനങ്ങള്* ശക്തിപ്പെടുത്തിയെന്ന വാദം ശരിയല്ല. പൊതുമേഖലാ സ്ഥാപനങ്ങളുടെ പുനരുദ്ധാരണത്തെക്കുറിച്ച് ധവളപത്രം ഇറക്കിയാല്* ഈ സ്ഥാപനങ്ങളുടെ നിജസ്ഥിതി അറിയാം- എം.എം. ഹസ്സന്* പറഞ്ഞു.