ഗാംഗുലി പിന്*മാറി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ഗാംഗുലി പിന്*മാറി

    കൊല്*ക്കത്ത: തൃണമൂല്* കോണ്*ഗ്രസിന്റെ ശക്തമായ എതിര്*പ്പും വിവാദങ്ങളും മൂലം തിരഞ്ഞെടുപ്പ് കമ്മീഷന്* ബ്രാന്*ഡ് അംബാസഡര്* സ്ഥാനത്തു നിന്നു മുന്* ഇന്ത്യന്* ക്രിക്കറ്റ് ക്യാപ്റ്റന്* സൗരവ് ഗാംഗുലി പിന്*മാറി. സിപിഎമ്മുമായി സൗരവിന് അടുപ്പമുണ്ടെന്നു തൃണമൂല്* ആരോപിച്ചിരുന്നു. തന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്* സൗരവ് പങ്കെടുക്കുമെന്നു നഗരവികസന മന്ത്രി അശോക് ഭട്ടാചാര്യ പറഞ്ഞിരുന്നു. ഇതു ചൂണ്ടിക്കാട്ടിയാണു തൃണമൂല്* രംഗത്തു വന്നത്.

    ഏതെങ്കിലും സി.പി.എമ്മുമായി പരോക്ഷമായെങ്കിലും ബന്ധം പുലര്*ത്തുന്ന ഒരാള്* തിരഞ്ഞെടുപ്പ് കമ്മീഷന് വേണ്ടി രംഗത്തിറങ്ങുന്നത് ശരിയല്ലെന്ന വാദമാണ് തൃണമൂല്* നേതാക്കള്* ഉയര്*ത്തിയത്. എന്നാല്* ഗാംഗുലി പരസ്യത്തില്* അഭിനയിക്കുന്നതിനെ ന്യായീകരിച്ച് സി.പി.എമ്മും രംഗത്തെത്തിയിരുന്നു.

    തിരഞ്ഞെടുപ്പിന്റെ പ്രസക്തിയെക്കുറിച്ചും അതില്* പാലിക്കേണ്ട നടപടിക്രമങ്ങളെക്കുറിച്ചും വിശദീകരിക്കുന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ വീഡിയോ പരസ്യത്തില്* അഭിനയിക്കാനാണ് ഗാംഗുലിയെ ക്ഷണിച്ചത്.





    Powered By WizardRSS.com | Full Text Feed | Amazon Affiliate
Working...
X