വടിവേലുവിനെതിരെ കല്ലേറ്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    വടിവേലുവിനെതിരെ കല്ലേറ്

    മധുര: തമിഴിലെ പ്രമുഖ ഹാസ്യതാരവും ഡിഎംകെ മുന്നണിയുടെ സ്റ്റാര്* ക്യാംപെയ്*നറുമായ വടിവേലുവിനു നേരെ കല്ലേറുണ്ടായെന്നു റിപ്പോര്*ട്ട്. അഴഗനെല്ലൂരിനു സമീപം കഴിഞ്ഞ ദിവസം രാത്രിയാണു സംഭവം. ഷോലവാന്*ടന്* മണ്ഡലത്തിലെ പ്രചാരണത്തിനു ശേഷം മധുരയിലേക്ക് തിരികെ പോകുമ്പോള്* ഒരു കൂട്ടമാളുകള്* വടിവേലു സഞ്ചരിച്ച കാറിനു നേരെ കല്ലുകള്* വലിച്ചെറിയുകയായിരുന്നു. ആക്രമണത്തില്* കാറിന് കേടുപാടുകള്* സംഭവിച്ചു.

    ഭാഗ്യം കൊണ്ടാണു തന്റെ ജീവന്* രക്ഷപെട്ടത്.പിന്നീട് ജില്ലാ ഭരണകൂടത്തിന്റെ സഹായത്തോടെയാണു സംഭവ സ്ഥലത്തു നിന്നും യാത്ര തുടരനായതെന്നും അദ്ദേഹം പറഞ്ഞു.

    തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഭാഗത്തു നിന്നുള്ള വീഴ്ചയാമ് ഇത്തരം ആക്രമണങ്ങളുണ്ടാകാന്* കാരണം. എന്ത് അക്രമമുണ്ടായാലും താന്* ഡിഎംകെയ്ക്കു വേണ്ടി പ്രചാരണം നടത്തും. എതിര്*പ്പുകളെയും ആക്രമണങ്ങളെയും കള്ള പ്രചാരണങ്ങളെയും അതിജീവിച്ച് ഡിഎംകെ സര്*ക്കാര്* വീണ്ടും അധികാരത്തില്* തുടരുമെന്നും വടിവേലു പറഞ്ഞു.





    Powered By WizardRSS.com | Full Text Feed | Amazon Affiliate
Working...
X