വിമാനവശിഷ്ടങ്ങളി?? ?്* നൂറോളം മൃതദേഹങ്ങള്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    വിമാനവശിഷ്ടങ്ങളി?? ?്* നൂറോളം മൃതദേഹങ്ങള്*

    പാരീസ്: രണ്ടര വര്*ഷം മുമ്പ് അറ്റ്*ലാന്റിക്കില്* തകര്*ന്നു വീണ എയര്*ഫ്രാന്*സ് വിമാനത്തിന്റെ കൂടുതല്* അവശിഷ്ടങ്ങള്* കണ്ടെത്തി. റോബോട്ടുകള്* നിയന്ത്രിയ്ക്കുന്ന ആളില്ലാ മുങ്ങിക്കപ്പലുകള്* ഉപയോഗിച്ച് അറ്റ്*ലാന്റിക്കിന്റെ അഗാധതയില്* നടത്തിയ തിരച്ചലിലാണ് ലോകത്തെ നടുക്കിയ വിമാനദുരത്തിന്റെ അവശിഷ്ടങ്ങള്* കണ്ടെത്തിയത്. റിയോ ഡി ജനീറോയില്*നിന്നു ഫ്രാന്*സിലേക്കു പറന്ന എയര്*ബസ് എ330 വിമാനം 2009 ജൂണ്* ഒന്നിന് സമുദ്രത്തില്* വീണ് കാണാതാവുകയായിരുന്നു. ഒന്നര ദിവസത്തെ അനിശ്ചിതാവസ്ഥയക്ക് ശേഷമാണ് വിമാനം തകര്*ന്ന കാര്യം തന്നെ അന്ന് സ്ഥിരീകരിയ്ക്കപ്പെട്ടത്. വിമാനത്തിലുണ്ടായിരുന്ന 228 പേരില്* ഒരാള്* പോലും രക്ഷപ്പെട്ടില്ല. എയര്* ഫ്രാന്*സിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമായിരുന്നു ഇത്. വിമാനത്തില്* മുപ്പത് രാജ്യങ്ങളില്* നിന്നുള്ള ആളുകള്* ഉണ്ടായിരുന്നു. അപകടത്തിനു തൊട്ടുപിന്നാലെ നടത്തിയ തെരച്ചിലില്* അമ്പതോളം മൃതദേഹങ്ങള്* കണ്ടെത്തിയെങ്കിലും തുടര്*ന്നുള്ള ശ്രമങ്ങള്* ലക്ഷ്യം കണ്ടിരുന്നില്ല.

    പതിനായിരം ചതുരശ്ര കിലോമീറ്റര്* പ്രദേശത്ത് നടത്തിയ വന്* തിരച്ചിലിലാണ് ഇപ്പോള്* കൂടുതല്* വിമാനഭാഗങ്ങള്* ലഭിച്ചത്. സമുദ്രത്തിനടയില്* രണ്ടര മൈല്* ആഴത്തിലാണ് അവശിഷ്ടങ്ങള്* ഉള്ളത്. തകര്*ന്ന വിമാനഭാഗങ്ങള്* ഒരു ശവകുടീരമായി മാറിയെന്ന് ചിത്രങ്ങള്* സഹിതം അധികൃതര്* പറയുന്നു. അഗാധതയില്* അധികം കടല്* ജീവികളില്ലാത്തതും കഠിനമായ തണുപ്പും മൂലം മൃതദേഹങ്ങള്*ക്ക് കാര്യമായ കേടുപാട് പറ്റിയിട്ടില്ല. മൃതദേഹങ്ങളും വിമാനഭാഗങ്ങളും കരയ്*ക്കെടുക്കാനുള്ള ശ്രമങ്ങള്* അടുത്ത ഏതാനും ആഴ്ചകള്*ക്കുള്ളില്* പൂര്*ത്തീകരിയ്ക്കുമെന്ന് ഫ്രഞ്ച് ഗതാഗതമന്ത്രി നതാഗി മൊറിസെറ്റ് അറിയിച്ചു.

    അതേ സമയം വിമാനപകടത്തില്* മരിച്ചവര്* അറ്റ്*ലാന്റിക്കില്*ത്തന്നെ അന്ത്യവിശ്രമം തുടരട്ടെയെന്ന വാദവും ശക്തമാണ്. മരിച്ചവരുടെ ബന്ധുക്കളാണ് ഇക്കാര്യം ആവശ്യപ്പെടുന്നത്. ഒരിയ്ക്കല്* കൂടി വിമാനപകടത്തിന്റെ ആഘാതം താങ്ങാനാവില്ലെന്ന നിലപാടിലാണ് അവര്*.

    തിരച്ചില്* ബ്ലാക് ബോക്*സ് ലഭിച്ചാല്* വിമാനപകടത്തിന്റെ ദുരൂഹത തീരുമെന്ന പ്രതീക്ഷയിലാണ് എയര്* ഫ്രാന്*സിനും എയര്*ബസും. കേടുപാടുകള്* പറ്റിയാലും ഫ്*ളൈറ്റ് റെക്കാര്*ഡറില്* നിന്ന് വിവരങ്ങള്* ശേഖരിയ്ക്കാമെന്ന് അവര്* കരുതുന്നു. ഒട്ടേറെ ആക്ഷേപങ്ങള്* കേട്ട എയര്* ഫ്രാന്*സ്, എയര്*ബസ് കമ്പനികള്* 80 ലക്ഷത്തോളം പൗണ്ടാണ് തെരച്ചിലിനുവേണ്ടി ഇതുവരെ ചിലവിട്ടത്.





    Powered By WizardRSS.com | Full Text Feed | Amazon Affiliate
Working...
X