ചെന്നൈ: പ്രമുഖ തെന്നിന്ത്യന്‍* ചലച്ചിത്ര നടി സുജാത(58) അന്തരിച്ചു. ചെന്നൈയില്‍* ബുധനാഴ്ച ഉച്ചയ്ക്കായിരുന്നു അന്ത്യം. എറണാകുളം മരട് സ്വദേശിനിയാണ്. ഒട്ടേറെ തമിഴ്, തെലുങ്ക്, മലയാളം സിനിമകളില്‍* ഒരു കാലത്ത് നായികയായി തിളങ്ങിയ സുജാത 1968 ലാണ് ചലച്ചിത്ര അഭിനയ രംഗത്തെത്തിയത്.രണ്ടാം വരവില്‍* അമ്മ വേഷങ്ങളാണ് സുജാത പ്രധാനമായും ചെയ്തിരുന്നത്. സിബി മലയില്‍* സംവിധാനം ചെയ്ത ജലോത്സവം, രഞ്ജിത്തിന്റെ ചന്ദ്രോത്സവം, ഹരിഹരന്റെ മയൂഖം എന്നീ സിനിമകളിലെ അമ്മവേഷങ്ങള്‍* ഏറെ ശ്രദ്ധേയമായി.
കമലഹാസന്റെ നായികയായി തിളങ്ങിയിട്ടുള്ള സുജാത, ജലോത്സവം, മയൂഖം, ചന്ദ്രോത്സവം, ഭ്രഷ്ട്, ഒരു വിളിപ്പാടകലെ, അച്ചാണി തുടങ്ങിയ മലയാള ചിത്രങ്ങളിലും അഭിനയിച്ചു. 2010ല്‍* അഭിനയിച്ച കളവാണിയാണ് അവസാന ചിത്രം.
തെന്നിന്ത്യന്‍* ഭാഷകളിലാകെ നിറഞ്ഞുനിന്നെങ്കിലും തമിഴിലാണ് സുജാത കൂടുതല്‍* തിളങ്ങിയത്. ഒട്ടേറെ കമലഹാസന്* ചിത്രങ്ങളില്‍* അവര്‍* പ്രധാനവേഷം ചെയ്തു. തമിഴകത്തെ പ്രധാന താരങ്ങളുടെ നായികയായി.
Powered By WizardRSS.com | Full Text Feed | Amazon Affiliate