നാക്കുപിഴച്ചു; സോണിയ എല്*ഡിഎഫിന് വോട്ടു ചോദിച്ചു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    നാക്കുപിഴച്ചു; സോണിയ എല്*ഡിഎഫിന് വോട്ടു ചോദിച്ചു

    ആലപ്പുഴ: യുഡിഎഫ് തfരഞ്ഞെടുപ്പ് പ്രചാരണാര്*ഥം ഹരിപ്പാട് എന്*ടിപിസി മൈതാനത്ത് സംസാരിച്ച കോണ്*ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്ക് നാവ് പിഴച്ചു. കേരളത്തിലെ ജനം മാറ്റം ആഗ്രഹിയ്ക്കുന്നുവെന്നും എല്*ഡിഎഫ് ഭരണത്തില്* വരുമെന്നുമായിരുന്നു സോണിയയുടെ പ്രഖ്യാപനം. യുഡിഎഫ് എന്നതിനു പകരം എല്*ഡിഎഫ് എന്ന് രണ്ടാമതൊരിടത്തും പ്രയോഗിച്ചു. എല്*ഡിഎഫ് അധികാരത്തില്* വന്നാല്* കേന്ദ്രസര്*ക്കാര്* സംസ്ഥാനവികസനത്തിന് എന്തുസഹായവും ചെയ്യുമെന്നും കേരളത്തെ മാറ്റിത്തീര്*ക്കാന്* മികച്ച പദ്ധതികള്* ആവിഷ്*കരിക്കും' എന്നും സോണിയ പറഞ്ഞു.
    എല്*ഡിഎഫ് കേന്ദ്രത്തിലെ യുപിഎയുടെ ഭാഗമാണ്. അധികാരത്തില്* വരുന്ന എല്*ഡിഎഫ് സര്*ക്കാരിന് കേന്ദ്രം എല്ലാ സഹായവും നല്*കും. അതുവഴി കേരളത്തിന്റെ സാമ്പത്തിക പുരോഗതി ഉറപ്പാകുമെന്നും സോണിയ പറഞ്ഞു.

    ആര്*ക്കു വോട്ടു ചെയ്യണമെന്ന് കേരളത്തിലെ പ്രബുദ്ധരായ ജനങ്ങള്*ക്ക് അറിയാമെന്നും അത് എല്*ഡിഎഫിനാണെന്നുമാണ് സോണിയ ആവേശത്തോടെ പറഞ്ഞത്. പ്രസംഗത്തില്* സോണിയയ്ക്ക് നാക്കുപിഴച്ചെങ്കിലും വേദിയിലുണ്ടായിരുന്ന കോണ്*ഗ്രസ് നേതാക്കന്മാരായ വയലാര്* രവിയും പ്രതിപക്ഷ നേതാവ് ഉമ്മന്* ചാണ്ടിയും അത് തിരുത്താന്* മുതിര്*ന്നില്ല. എന്നാല്* പരിഭാഷകനായ യൂത്ത് കോണ്*ഗ്രസ് നേതാവ് പ്രമോദ് നാരായണന്* യുഡിഎഫ് എന്ന് തിരുത്തി പ്രസംഗം പരിഭാഷപ്പെടുത്തി.

    എഴുതി തയ്യാറാക്കിയത് നോക്കിവായിച്ചും ഇടയ്ക്കിടെ ചില കാര്യങ്ങള്* കൂട്ടിച്ചേര്*ത്തുമായിരുന്നു സോണിയയുടെ പ്രസംഗം. കൂട്ടിച്ചേര്*ക്കലിനിടെയായിരുന്നു സോണിയയ്ക്ക് നാക്കുപിഴച്ചത്.





    Powered By WizardRSS.com | Full Text Feed | Amazon Affiliate
Working...
X