വിഎസിന്റെ പരാമര്*ശം: കളക്ടര്* റിപ്പോര്*ട്ട് നല്*കി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    വിഎസിന്റെ പരാമര്*ശം: കളക്ടര്* റിപ്പോര്*ട്ട് നല്*കി

    പാലക്കാട്: മലമ്പുഴയിലെ യുഡിഎഫ് സ്ഥാനാര്*ഥി ലതികാ സുഭാഷിനെതിരെ വി എസ് അച്യുതാനന്ദന്* നടത്തിയ പരാമര്*ശവുമായി ബന്ധപ്പെട്ട കളക്ടര്* അന്വേഷണ റിപ്പോര്*ട്ട് സമര്*പ്പിച്ചു. മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്* നളിനി നെറ്റോയ്ക്കാണ് റിപ്പോര്*ട്ട് നല്*കിയത്. വി എസ് പാലക്കാട് പ്രസ്*ക്ലബ്ബില്* നടത്തിയ വാര്*ത്താസമ്മേളനത്തിന്റെ വീഡിയോ സിഡിയും റിപ്പോര്*ട്ടിനൊപ്പം സമര്*പ്പിച്ചിട്ടുണ്ട്.

    വി എസ് അപകീര്*ത്തികരമായ രീതിയില്* പരാമര്*ശം നടത്തിയെന്നു കാണിച്ച് ബുധനാഴ്ചയാണ് ലതിക തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്*കിയത്. പരാതി സ്വീകരിച്ച കമ്മിഷന്* പാലക്കാട് കളക്ടറോട് റിപ്പോര്*ട്ട് ആവശ്യപ്പെടുകയായിരുന്നു.

    തെറ്റായ അര്*ത്ഥം വരുന്ന ദ്വയാര്*ത്ഥപ്രയോഗത്തിലൂടെ തന്നെ വ്യക്തിഹത്യ നടത്താന്* വി എസ് ശ്രമിച്ചു എന്നാണ് ലതികാ സുഭാഷിന്റെ പരാതിയില്* പറയുന്നത്. ഇത്തരം പരാമര്*ശങ്ങളിലൂടെ എതിര്* സ്ഥാനാര്*ത്ഥിയായ തന്നെ അപമാനിക്കാനാണ് അദ്ദേഹം ശ്രമിച്ചതെന്നും ലതികയുടെ പരാതിയില്* പറയുന്നുണ്ട്.

    അതിനാല്* തെരഞ്ഞെടുപ്പ് ചട്ടത്തിലെ വകുപ്പുകള്* പ്രകാരം അദ്ദേഹത്തിനെതിരെ കേസെടുക്കണമെന്നും ലതിക കമ്മിഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അപകീര്*ത്തികരമായ പരാമര്*ശങ്ങള്* നടത്തിയതിനെതിരെ ലതിക പാലക്കാട് ജുഡീഷ്യല്* ഒന്നാം ക്ലാസ് മജിസ്*ട്രേറ്റ് കോടതിയിലും പരാതി നല്*കിയിട്ടുണ്ട്. പരാതിയില്* ഏപ്രില്* 30ന് തെളിവെടുപ്പ് നടത്തും.





    Powered By WizardRSS.com | Full Text Feed | Amazon Affiliate
Working...
X