തൃശ്ശൂര്*: എതിര്* സ്ഥാനാര്*ഥിയായ വനിതയോടും മേജര്* സന്ദീപ് ഉണ്ണികൃഷ്ണന്റെ കുടുംബത്തോടും അപമര്യാദയായി പെരുമാറിയ മുഖ്യമന്ത്രി, സ്ത്രീകളെ ബഹുമാനിക്കേണ്ടതെങ്ങനെയെന്ന് ബി.ജെ.പി നേതാക്കളില്* നിന്ന് പഠിക്കേണ്ടിയിരിക്കുന്നു എന്ന് മഹിളാ മോര്*ച്ച ദേശീയ അധ്യക്ഷ സ്മൃതി ഇറാനി. തൃശ്ശൂരില്* പൂങ്കുന്നത്ത് തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്* സംസാരിക്കുകയായിരുന്നു അവര്*.
രാഷ്ട്രീയ എതിരാളിയോട് ബഹുമാനമില്ലാത്ത നേതാവിന് എങ്ങനെ വനിതകള്*ക്ക് സുരക്ഷിതത്വം നല്*കുന്ന സര്*ക്കാരിന് രൂപം നല്*കാനാകും. വാക്കുകള്* ഉപയോഗിക്കുന്നതിലെ നിയന്ത്രണവും നല്ല പെരുമാറ്റവും മികച്ച നേതാവിന് അവശ്യം വേണ്ട ഗുണങ്ങളാണ്. വാക്കുകള്* പ്രയോഗിക്കുമ്പോള്* മുഖ്യമന്ത്രി സ്വയം നിയന്ത്രിക്കണം. വാഗ്ദാനങ്ങള്* നല്*കുമ്പോള്* അവ പാലിക്കപ്പെടുന്നുണ്ടെന്നുകൂടി ഉറപ്പുവരുത്തണം. കേരളത്തില്* എല്*.ഡി.എഫും കേന്ദ്രത്തില്* യു.പി.എ. സര്*ക്കാരും ഇക്കാര്യത്തില്* തികഞ്ഞ പരാജയം.
പുരോഗതിയില്* ഏഴാം സ്ഥാനത്തായിരുന്ന കേരളം ഇപ്പോള്* പതിനേഴാം സ്ഥാനത്തേയ്ക്ക് തള്ളപ്പെട്ടു. ബി.ജെ.പി. ഭരിക്കുന്ന ഗുജറാത്ത് ഇക്കാര്യത്തില്* ഒന്നാം സ്ഥാനത്തും. ധാരാളം കൃഷിയിടവും മഴലഭ്യതയുമുണ്ടായിട്ടും കേരളത്തിന്റെ കാര്*ഷിക വളര്*ച്ചാ നിരക്ക് 2.5 ശതമാനമാണെന്നിരിക്കെ ഗുജറാത്തില്* അത് 11 ശതമാനമാണ്. നാല്പത്തിയേഴ് ലക്ഷം തൊഴില്*രഹിതര്* ഉള്ളപ്പോഴും ഇവിടെ വേണ്ടത്ര തൊഴിലവസരങ്ങള്* സൃഷ്ടിക്കപ്പെടുന്നില്ല. സാങ്കേതിക വിദ്യാഭ്യാസ മേഖലയില്* ഉന്നത നിലവാരത്തിലുള്ള ഐ.ഐ.ടി. കേരളത്തിലില്ല.
കേന്ദ്രത്തില്* അഴിമതിയില്* മുങ്ങിനില്*ക്കുന്ന സര്*ക്കാരിനെ നയിക്കുമ്പോഴും പ്രധാനമന്ത്രി തനിക്കൊന്നുമറിയില്ലെന്ന് ആവര്*ത്തിക്കുകയാണ്.
മണ്ഡലം പ്രസിഡന്റ് ഷാജന്* ദേവസ്വംപറമ്പില്* അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് അഡ്വ. ബി. ഗോപാലകൃഷ്ണന്*, ദേശീയ സമിതിയംഗം കെ.വി. ശ്രീധരന്*, സ്ഥാനാര്*ത്ഥി അഡ്വ. രവികുമാര്* ഉപ്പത്ത്, എ. നാഗേഷ്, ഗിരിജ രാജന്*, രമ രഘുനന്ദനന്* തുടങ്ങിയവര്* പങ്കെടുത്തു.
നന്ദിപുലം: കേന്ദ്ര-സംസ്ഥാന സര്*ക്കാരുകള്* അഴിമതിയുടെ കാര്യത്തില്* ഒരേ തട്ടിലാണെന്ന് പുതുക്കാട് മണ്ഡലം ബി.ജെ.പി. തിരഞ്ഞെടുപ്പ് യോഗം ഉദ്ഘാടനം ചെയ്ത് സ്മൃതി ഇറാനി പറഞ്ഞു.
ബി.ജെ.പി മണ്ഡലം പ്രസിഡന്റ് വി.വി. രാജേഷ് അധ്യക്ഷനായി. സ്ഥാനാര്*ഥി ശോഭാ സുരേന്ദ്രന്*, ഉഷ അരവിന്ദ്, അഡ്വ. പി.ജി. ജയന്*, ബേബി കീടായി, വി.ആര്*. പരമേശ്വരന്*, കൃഷ്ണന്*കുട്ടി പൊട്ടനാട് എന്നിവര്* പ്രസംഗിച്ചു.

