ജയയുടെ തട്ടകത്തില്* വടിവേലുവിന് ചെരിപ്പേറ്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ജയയുടെ തട്ടകത്തില്* വടിവേലുവിന് ചെരിപ്പേറ്

    ചെന്നൈ: ജയലളിതയുടെ മണ്ഡലത്തില്* ഡിഎംകെയുടെ സ്റ്റാര്* ക്യാമ്പയനറായ വടിവേലുവിന് ചെരിപ്പേറ്. എഐഎഡിഎംകെയ്ക്ക് ശക്തമായ സ്വാധീനമുള്ള ശ്രീരംഗപ്ട്ടണത്ത് തിരുവാണൈ കോവിലില്* നടന്ന പ്രചാരണ യോഗത്തില്* സംസാരിയ്ക്കുമ്പോഴാണ് വടിവേലുവിന് നേരെ രണ്ട് തവണ ചെരിപ്പേറുണ്ടായത്. ജയലളിതയുമായ സഖ്യമുള്ള ഡിഎംഡികെ നേതാവ് വിജയകാന്തിനെതിരെ ആഭാസപദപ്രയോഗം നടത്തിയതാണ് ചെരിപ്പേറിന് കാരണമായതെന്ന് റിപ്പോര്*ട്ടുകളുണ്ട്.
    ചെരിപ്പുകള്* വടിവേലുവിന്റെ പുറത്താണ് കൊണ്ടതെന്ന് പൊലീസ് അറിയിച്ചു.

    ചെരുപ്പെറിഞ്ഞതെന്ന് പറയപ്പെടുന്ന രണ്ട് ഡിഎംഡികെ പ്രവര്*ത്തകരെ ഡിഎംകെക്കാര്* പിടികൂടി. അത്യാവശ്യം കൈകാര്യം ചെയ്തതിന് ശേഷമാണ് ഇവരെ പൊലീസിന് കൈമാറിയതെന്നും റിപ്പോര്*ട്ടുകളുണ്ട്.

    പ്രകോപിതരായ ഡിഎംകെ പ്രവര്*ത്തകര്* വിജയകാന്തിന്റെ ഫാന്*സ് അസോസിയേഷന്* ഓഫീസ് അടിച്ചുതകര്*ത്തു. സംഘര്*ഷാവസ്ഥനിലനില്*ക്കുന്നതിനാല്* പ്രദേശത്ത് പൊലീസ് കാവല്* ശക്തമാക്കിയിട്ടുണ്ട്.





    Powered By WizardRSS.com | Full Text Feed | Amazon Affiliate
Working...
X