എല്*ഡിഎഫ് ഭരിച്ചത് പാര്*ട്ടിയ്ക്കുവേ? ??്ടി: രാഹുല്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    എല്*ഡിഎഫ് ഭരിച്ചത് പാര്*ട്ടിയ്ക്കുവേ? ??്ടി: രാഹുല്*

    കൊച്ചി: കഴിഞ്ഞ അഞ്ചു വര്*ഷക്കാലം കേരളത്തില്* സര്*ക്കാര്* ഭരിച്ചത് പാര്*ട്ടിയ്ക്ക് വേണ്ടിയായിരുന്നുവെന്ന് എ.ഐ.സി.സി. ജനറല്* സെക്രട്ടറി രാഹുല്* ഗാന്ധി. കേരളത്തിലെ വ്യവസായ മേഖലയെ മുന്നോട്ടു നയിക്കാന്* ഇടതു സര്*ക്കാരിനു കഴിഞ്ഞില്ലെന്നും രാഹുല്* ആരോപിച്ചു.സാമ്പത്തിക മുന്നേറ്റത്തിനു വേണ്ടി ഇടതുസര്*ക്കാര്* ഒന്നും ചെയ്യുന്നില്ല. 70,000 കോടി രൂപ കര്*ഷകരുടെ കടം എഴുതിതള്ളാന്* ഉപയോഗിച്ചു. ഐടി മേഖലയിലും കേരളം പുറകോട്ടാണ്. സമസ്തമേഖലകളിലും അക്രമം നിറഞ്ഞാടി- അദ്ദേഹം ആരോപിച്ചു.

    എന്നാല്* യുഡിഎഫ് യുവത്വത്തിനും പരിചയസമ്പന്നതക്കും ഒരുപോലെ അവസരം നല്*കിയെന്നും അദ്ദേഹം പറഞ്ഞു. എല്*ഡിഎഫ് സര്*ക്കാര്* അധികാരത്തില്* വരുകയാണെങ്കില്*അഞ്ചു വര്*ഷം കഴിയുമ്പോള്* 93 വയസുള്ള ആളായിരിക്കും മുഖ്യമന്ത്രിയെന്നും രാഹുല്* ഗാന്ധി പറഞ്ഞു.

    തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തിലെത്തിയ രാഹുല്* എറണാകുളം രാജേന്ദ്രമൈതാനത്ത് സംസാരിക്കുകയായിരുന്നു. ശനിയാഴ്ച രാവിലെ 9.45ന് നാവിക വിമാനത്താവളത്തില്* എത്തിയ രാഹുല്* കേരളത്തില്* രണ്ടു ദിവസം പ്രചാരണത്തില്* പങ്കെടുക്കും.

    ശനിയാഴ്ച ചാലക്കുടിയിലും അമ്പലപ്പുഴയിലും ചെങ്ങന്നൂരും പത്തനംതിട്ടയിലും യോഗങ്ങളില്* പങ്കെടുക്കും. ഞായറാഴ്ച തിരുവനന്തപുരത്തും പാലക്കാട്ടും മാനന്തവാടിയിലും കൊയിലാണ്ടിയിലും കോഴിക്കോട്ടുമാണ് അദ്ദേഹം പ്രചാരണത്തിന് എത്തുക.





    Powered By WizardRSS.com | Full Text Feed | Amazon Affiliate
Working...
X