ലൈംഗിക തൊഴിലാളികള്*ക്ക് പ്രത്യേക പോളിങ് ബൂത്ത്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ലൈംഗിക തൊഴിലാളികള്*ക്ക് പ്രത്യേക പോളിങ് ബൂത്ത്

    നാദിയ: പശ്ചിമബംഗാളിലെ നാദിയ ജില്ലയിലുള്ള ചുവന്ന തെരുവിലെ അന്തേവാസികള്*ക്കായി പ്രത്യേക പോളിങ് ബൂത്ത് അനുവദിയ്ക്കാന്* തിരഞ്ഞെടുപ്പ് കമ്മീഷന്* തീരുമാനിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലെല്ലാം ഇവിടെയുള്ളവര്* വോട്ടെടുപ്പില്* താത്പര്യം കാണിക്കാത്തതിനെത്തുടര്*ന്നാണു പുതിയ പരീക്ഷണം. ഏപ്രില്* 23ന് നടക്കുന്ന തിരഞ്ഞെടുപ്പിനായി ജില്ലാഭരണകൂടമാണ് ഇത്തരമൊരു നിര്*ദേശം മുന്നോട്ടുവച്ചത്. തിരഞ്ഞെടുപ്പു കമ്മീഷന്* ഇതംഗീകരിയ്ക്കുകയും ചെയ്തു. നാദിയ ജില്ലയില ശാന്തിപൂരിലാണു പ്രത്യേകബൂത്ത് സ്ഥാപിക്കുകയെന്നു ജില്ലാ മജിസ്*ട്രേറ്റ് സഞ്ജയ് ബെന്*സാല്* അറിയിച്ചു. ചുവന്ന തെരുവിനു സമീപമുള്ള ദുര്*ഗാമണി ഹൈസ്*കൂളില്* ബൂത്തു പ്രവര്*ത്തിക്കും. ഇവിടേയ്ക്കുള്ള നാലു ജീവനക്കാരെയും നിയമിച്ചുകഴിഞ്ഞു.

    75 ചുവന്നതെരുവിലെ അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളുമാണു പ്രദേശത്തെ വോട്ടര്*പട്ടികയിലുള്ളത്. കഴിഞ്ഞതവണ ഇവരില്* 20 ശതമാനംമാത്രമാണ് വോട്ട് രേഖപ്പെടുത്തിയത്. ഇത്തവണ സ്ഥിതി മെച്ചപ്പെടുത്തുകയാണ് അധികൃതരുടെ ലക്ഷ്യം.

    ത്*പൊതുജനങ്ങള്* പരിഹസിക്കുമെന്ന ശങ്കയിലാണ് ഇവര്* നീണ്ട സമയം ക്യൂവില്* നിന്ന് വോട്ടുചെയ്യാന്* മടിയ്ക്കുന്നത്. ഇവര്* ഉന്നയിക്കുന്നത്. ഇക്കാര്യം മനസിലാക്കിയതോടെയാണു പ്രത്യേക ബൂത്തെന്ന നിര്*ദേശം ജില്ലാഭരണകൂടം മുന്നോട്ടുവച്ചത്. പ്രത്യേക ബൂത്ത് അനുവദിയ്ക്കാനുള്ള തീരുമാനത്തെ പ്രദേശത്തെ ഭൂരിഭാഗം വോട്ടര്*മാരും സ്വാഗതം ചെയ്തിട്ടുണ്ട്. എന്നാല്* ചുവന്ന തെരുവിലെ ചെറിയൊരു വിഭാഗം ഇതിനെതിരെ രംഗത്തെത്തിക്കഴിഞ്ഞു. സമൂഹത്തില്*നിന്നു തങ്ങളെ ഒറ്റപ്പെടുത്തുകയാണ് ഇത്തരം നടപടികളിലൂടെയെന്നാണ് അവര്* ആരോപിയ്ക്കുന്നത്.





    Powered By WizardRSS.com | Full Text Feed | Amazon Affiliate
Working...
X