വിഎസിന്റേത് രാഷ്ട്രീയനാടകം: ആന്റണി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    വിഎസിന്റേത് രാഷ്ട്രീയനാടകം: ആന്റണി

    തിരുവനന്തപുരം: മുഖ്യമന്ത്രി വിഎസ് അച്യുതാന്ദന്* നടത്തുന്ന അഴിമതിവിരുദ്ധ പോരാട്ടം രാഷ്ട്രീയ നാടകമാണെന്ന് പ്രതിരോധമന്ത്രി എകെ ആന്റണി. അഞ്ച് വര്*ഷം ഭരണം ലഭിച്ചിട്ടും സ്ത്രീപീഡനം, അഴിമതി, മണല്* മാഫിയ, ഗുണ്ടായിസം എന്നിവയ്*ക്കെതിരെയൊന്നും യാതൊരു നടപടിയും സ്വീകരിക്കാന്* കഴിയാതിരുന്ന മുഖ്യമന്ത്രി തിരഞ്ഞെടുപ്പ് വിജ്ഞാപനമിറങ്ങിയ ശേഷം പോലീസുകാര്*ക്ക് ഫാക്*സ് അയയ്ക്കുന്നത് വെറും നാടകമാണെന്ന് ആന്റണി കുറ്റപ്പെടുത്തി. തിരുവനന്തപുരം പ്രസ്*ക്ലബിന്റെ 'കൗണ്ട്ഡൗണ്*' പരിപാടിയില്* പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.സഹമന്ത്രിമാരെ മറികടന്ന് അവരുടെ വകുപ്പുകളില്* തലയിട്ട മുഖ്യമന്ത്രിയായിരുന്നു അച്യുതാനന്ദന്*. എന്നിട്ടും സ്ത്രീപീഡനക്കാര്*ക്കും അഴിമതിക്കാര്*ക്കുമെതിരെ അദ്ദേഹത്തിന്റെ സര്*ക്കാര്* എത്ര കേസുകളെടുത്തു? എത്ര പേരെ തടവിലാക്കി? ആന്റണി ചോദിച്ചു.

    സര്*ക്കാര്* നിയമനവുമായി ബന്ധപ്പെട്ട് നടന്ന ക്രമക്കേടുകളെക്കുറിച്ച് സര്*ക്കാരിന്റെ പക്കല്* കണക്കുകളില്ല. എത്ര സ്ത്രീപീഡന കേസുകളുണ്ടെന്നതിന് കണക്കുകളില്ല. അഞ്ച് വര്*ഷം കുംഭകര്*ണനെപ്പോലെ ഉറക്കംതൂങ്ങിയ അച്യുതാനന്ദന്* ഇപ്പോള്* നടപടിയെടുക്കുന്നതായി നടിക്കുകയാണ്. ു.

    സ്വന്തം പാര്*ട്ടി സെക്രട്ടറിക്കെതിരെ പത്രങ്ങളില്* വന്ന പല വാര്*ത്തകളോടും പ്രതികരിക്കാതെ അദ്ദേഹം അത് ആസ്വദിക്കുകയായിരുന്നു. മിക്ക ദിവസങ്ങളിലും പത്രത്തിന്റെ തലക്കെട്ടുകള്* മുഖ്യമന്ത്രിയും പാര്*ട്ടി സെക്രട്ടറിയും തമ്മിലുള്ള അസ്വാരസ്യങ്ങളെക്കുറിച്ചായിരുന്നു.

    സംസ്ഥാനത്തെ ബാധിക്കുന്ന പ്രശ്*നങ്ങളെ കുറിച്ച് ചോദിച്ചാല്* പഠിച്ചു കൊണ്ടേയിരിക്കുന്നു എന്ന മറുപടിയാണ് മുഖ്യമന്ത്രി പറയുന്നത്. വികസന കാര്യത്തില്* പൂര്*ണമായും പരാജയപ്പെട്ട സര്*ക്കാരാണ് സംസ്ഥാനത്ത് ഉള്ളത്.

    ഇടതുപക്ഷ സര്*ക്കാര്* വീണ്ടും അധികാരത്തില്* വന്നാല്* കേരളം രണ്ടാം ബംഗാളായി മാറും. കഴിഞ്ഞ 35 വര്*ഷമായി ബംഗാള്* ഭരിക്കുന്ന ഇടതുപക്ഷം അവിടത്തെ ജനങ്ങള്*ക്ക് സമ്മാനിച്ചത് പട്ടിണിയും, ദാരിദ്യ്രവും, തൊഴിലില്ലായ്മയുമാണ്. അങ്ങനെയുള്ള ബംഗാളില്* നിന്ന് തൊഴില്* നേടി മൈലുകള്* അകയുെള്ള കേരളത്തിലേക്ക് തൊഴിലാളികള്* എത്തുകയാണ്. ഇടതുപക്ഷം അധികാരത്തില്* വന്നാല്* കേരളം രണ്ടാം ബംഗാളാകാന്* അധിക സമയമൊന്നും വേണ്ട.

    യു.ഡി.എഫ് അധികാരത്തില്* വന്നാല്* വികസന കാര്യത്തില്* കേരളം ഇന്ത്യയിലെ നമ്പര്* വണ്* സംസ്ഥാനമാകുമെന്നും ആന്റണി പറഞ്ഞു.





    Powered By WizardRSS.com | Full Text Feed | Amazon Affiliate
Working...
X