ഇനി ബൂത്തില്*; വോട്ടെടുപ്പ് 7 മുതല്* അഞ്ചുവരെ

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ഇനി ബൂത്തില്*; വോട്ടെടുപ്പ് 7 മുതല്* അഞ്ചുവരെ

    തിരുവനന്തപുരം: രാഷ്ട്രീയകേരളത്തിന്റെ വിധിയെഴുതാന്* സംസ്ഥാനത്തെ 2,31,47,871 വോട്ടര്*മാര്* ബുധനാഴ്ച പോളിങ് ബൂത്തിലേക്ക്. ആകെ 971 സ്ഥാനാര്*ത്ഥികളാണ് ജനവിധി തേടുന്നത്. വോട്ട് പാഴാക്കരുതെന്ന അഭ്യര്*ഥന തിരഞ്ഞെടുപ്പ് കമ്മിഷനും രാഷ്ട്രീയ പാര്*ട്ടികളും ആവര്*ത്തിച്ചു നടത്തിയിട്ടുണ്ട്. പരമാവധി വോട്ടര്*മാരെ ബൂത്തുകളിലെത്തിക്കാനാണ് ഇനിയുള്ള പ്രവര്*ത്തനം. രാഷ്ട്രീയ പാര്*ട്ടികളെല്ലാം തിരക്കിട്ട നിശബ്ദപ്രചരണത്തിലാണ്.

    20,758 ബൂത്തുകളും 27 അനുബന്ധ ബൂത്തുകളുമാണ് വോട്ടെടുപ്പിനായി സജ്ജീകരിക്കുന്നത്. ഇതില്* 15% ബൂത്തുകള്* പ്രശ്*നസാധ്യതയുള്ളവയായി കണക്കാക്കിയിട്ടുണ്ട്. വോട്ടെടുപ്പിനു സുരക്ഷ ഒരുക്കാന്* സംസ്ഥാനത്തിനു പുറത്തുള്ള 40 കമ്പനി പൊലീസ് അടക്കം 85,000 പൊലീസുകാര്* രംഗത്തുണ്ടാകും. ഏറ്റവും കൂടുതല്* പ്രശ്*നസാധ്യതാ ബൂത്തുകളുള്ളതു കണ്ണൂരിലാണ്, 1257 എണ്ണം.

    ബുധനാഴ്ച രാവിലെ ഏഴുമണിമുതല്* വൈകീട്ട് അഞ്്ചുവരെയാണ് പോളിങ്, വൈകിട്ട് അഞ്ചിനു ക്യൂ നില്*ക്കുന്നവര്*ക്കും പ്രിസൈഡിങ് ഓഫിസര്* വോട്ടുചെയ്യാന്* സ്ലിപ്പ് നല്*കും. എന്നാല്* അഞ്ചുമണി കഴിഞ്ഞു ബൂത്തില്* എത്തുന്നവര്*ക്ക് വോട്ടുചെയ്യാന്* കഴിയില്ല.

    വോട്ടര്*പട്ടികയില്* പേരുള്ളവര്*ക്ക് തിരിച്ചറിയല്* കാര്*ഡോ തിരഞ്ഞെടുപ്പ് കമ്മീഷന്* വിതരണം ചെയ്യുന്ന ഫോട്ടോ പതിച്ച സ്ലിപ്പോ ഉണ്ടെങ്കില്* വോട്ടുചെയ്യാം. കാര്*ഡ് ഉള്ളവര്*ക്കു സ്ലിപ്പ് നിര്*ബന്ധമില്ല. രണ്ടു രേഖകളില്* ഏതെങ്കിലുമൊന്നു കൈവശം ഉണ്ടായാല്* മതി.

    എന്നാല്* പട്ടികയില്* പേരില്ലെങ്കില്* രണ്ട് തിരിച്ചറിയല്* രേഖകളുണ്ടെങ്കില്*പ്പോലും ആര്*ക്കും വോട്ടുചെയ്യാന്* സാധിക്കില്ലെന്നു മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്* നളിനി നെറ്റോ വ്യക്തമാക്കി. വോട്ടിങ് ദിവസം എല്ലാ പോളിങ് സ്*റ്റേഷനിലും തിരഞ്ഞെടുപ്പു കമ്മിഷന്റെ ഹെല്*പ് ഡസ്*ക് പ്രവര്*ത്തിക്കുന്നുണ്ടാകും. അവിടെ നിന്നു സ്ലിപ്പ് വിതരണം ചെയ്യും. പ്രവാസികള്* വോട്ടുചെയ്യാന്* ഹാജരാക്കേണ്ട ആധികാരിക രേഖ പാസ്*പോര്*ട്ട് ആണ്.





    Powered By WizardRSS.com | Full Text Feed | Amazon Affiliate
Working...
X