അമൂല്* ബേബിയും കുംഭകര്*ണനും ഹിറ്റ്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    അമൂല്* ബേബിയും കുംഭകര്*ണനും ഹിറ്റ്

    ദില്ലി: തിളച്ചുമറിഞ്ഞ കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണം രാജ്യത്തിന് സമ്മാനിച്ചത് രണ്ട് വിളിപ്പേരുകള്* ദേശീയതലത്തില്* വന്* ചര്*ച്ചയായി. കോണ്*ഗ്രസിന്റെ യുവരാജാവായ രാഹുല്* ഗാന്ധിയ്ക്ക് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്* ചാര്*ത്തിക്കൊടുത്ത അമുല്* ബേബിയും എകെ ആന്റണിയ്ക്ക് നല്*കിയ കുംഭകര്*ണനുമാണ് ദേശീയ ചാനലുകള്* പ്രൈം ടൈമില്* ആഘോഷിച്ചത്. കേരളത്തിലെ കൊട്ടിക്കലാശം കഴിഞ്ഞ് ദില്ലിയില്* തിരിച്ചെത്തിയ ദേശീയനേതാക്കളോട് ചാനല്* പ്രതിനിധികള്*ക്ക് ചോദിയ്ക്കാനുണ്ടായിരുന്നതും അമുല്* ബേബി വിശേഷണത്തെക്കുറിച്ചായിരുന്നു. ബിജെപി നേതാവ് സുഷമ സ്വരാജും കോണ്* വക്താവായ അഭിഷേക് സിങ് വിയും സിപിഎം പിബി അംഗം സീതാറം യെച്ചൂരിയും ഇതേക്കുറിച്ച് വിശദീകരണങ്ങള്* നല്*കിയതും മാധ്യമങ്ങള്* പ്രധാന്യത്തോടെ പ്രസിദ്ധീകരിച്ചു.

    കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ഇടതുമുന്നണിയുടെ താരമായ വിഎസിനെ രാഹുല്* ഗാന്ധി കടന്നാക്രമിച്ചത്. ഇടത് ജയിച്ചാല്* കേരളത്തിന് 93 വയസ്സായ മുഖ്യമന്ത്രിയെയായിരിക്കും ലഭിയ്ക്കുകയെന്ന രാഹുലിന്റെ പ്രസംഗം പാര്*ട്ടിക്കാരുടെ കൈയ്യടി നേടി. അധികം വൈകിയില്ല. രാഹുലും സോണിയ ഗാന്ധിയും അമുല്* ബേബിയാണെന്ന് വിഎസ് തിരിച്ചടിച്ചു. 16 വയസ്സില്* രാഷ്ട്രീയപ്രവര്*ത്തനം തുടങ്ങിയവനാണ് താനെന്നും നാല്*പതു വയസ്സുവരെ രാഹുലും സോണിയയുമൊക്കെ എവിടെയായിരുന്നുവെന്നും വിഎസ് ചോദിച്ചു. സുബ്രഹ്മണ്യം തിരുമുല്*പ്പാടിന്റെ നാലുവരി കവിതാശകലം ഉരുവിട്ടുകൊണ്ടാണ് തന്റെ പ്രായത്തെ ആക്ഷേപിച്ച രാഹുലിന് വിഎസ് മറുപടി നല്*കിയത്.

    ഈ വിഷയത്തില്* ദേശീയ നേതാക്കളുടെ പ്രതികരണവും വ്യത്യസ്തമായിരുന്നു. വോട്ടര്*മാര്* എന്ത് ആലോചിക്കുമെന്ന് ചിന്തിക്കാനുള്ള മനസ്സാന്നിധ്യം രാഹുലിന് ഇല്ലാതെ പോയെന്ന് കുറ്റപ്പെടുത്തിയ സുഷമ സ്വരാജ്, 25ാം വയസ്സില്* മന്ത്രിയായ താന്* 'അമുല്* ബേബി' വിളി അംഗീകരിക്കുന്നില്ലെന്ന് വ്യക്തമാക്കി. എന്നാല്* വിഎസിന്റെ പ്രായത്തെക്കുറിച്ച് പറഞ്ഞ രാഹുല്* തമിഴ്*നാട്ടില്* 90നടുത്തെത്തിയ കരുണാനിധിയെ പിന്തുണയ്ക്കുന്നതെന്തിനെന്ന് വ്യക്തമാക്കണമെന്നും അവര്* ആവശ്യപ്പെട്ടു.

    രാഹുല്* ഗാന്ധി വടി കൊടുത്ത് അടി വാങ്ങുകയാണ് ചെയ്തതെന്നായിരുന്നു സി.പി.എം ആസ്ഥാനത്ത് നടത്തിയ വാര്*ത്താസമ്മേളനത്തില്* സീതാറാം യെച്ചൂരി നല്*കിയ വിശദീകരണം. എന്നാല്*, വി.എസിനെ പോലൊരാള്* നടത്താന്* പാടില്ലാത്ത പദപ്രയോഗമാണിതെന്നും അദ്ദേഹത്തിന്റെ നിലവാരമാണിത് കാണിക്കുന്നതെന്നും കോണ്*ഗ്രസ് വക്താവ് അഭിഷേക് സിങ്*വി കുറ്റപ്പെടുത്തി. വി എസിന് 93 വയസായി. പാര്*ട്ടിയിലെ ശത്രുവായ പിണറായി വിജയനുമായി തമ്മിലടിക്കാന്* അദ്ദേഹം ഏറെക്കാലം ജീവിച്ചിരിക്കട്ടെ' എന്നായിരുന്നു ദിഗ്വിജയ് സിങിന്റെ പ്രതികരണം. യുവാക്കള്*ക്കെതിരായ അവഹേളനമാണിതെന്നും സംസ്*കാരമില്ലാത്ത നേതാവാണ് വി എസെന്നും പ്രണബ് മുഖര്*ജിയും പറഞ്ഞുവെച്ചു. ഇതെല്ലാം ദേശീയതലത്തിലുള്ള പത്രങ്ങളുടെയും ചാനലുകളുടെയും ചൂടേറിയ വിഭവങ്ങളായി. എന്നാല്* ആദ്യ ദിവസങ്ങള്*ക്ക് ശേഷം ഇത് കേരളത്തില്* കാര്യമായ ചര്*ച്ചയായില്ലെന്നതാണ് ശ്രദ്ധേയം.

    ഇതിന് പുറമെയാണ് ആന്റണിയെ വി.എസ് കുംഭകര്*ണനെന്ന് വിളിച്ച വാര്*ത്ത ദേശീയ മാധ്യമങ്ങള്* പ്രാധാന്യപൂര്*വം കൊടുത്തത്. കഴിഞ്ഞ അഞ്ച് വര്*ഷം കുംഭകര്*ണനെപ്പോലെ വിഎസ് ഉറങ്ങുകയായിരുന്നുവെന്ന് ആന്റണിയാണ് ആദ്യം വെടിപൊട്ടിച്ചത്. എന്നാല്* ആന്റണിയുടെ വാക്കുകള്* കടമെടുത്ത് നല്*കിയ വിഎസിന്റെ മറുപടിയ്ക്കാണ് ദേശീയ മാധ്യമങ്ങള്* പ്രധാന്യം നല്*കിയത്. മുംബൈ ആക്രമണം നടക്കുമ്പോഴും ആദര്*ശ് അഴിമതിയുടെ സമയത്തും ആന്റണി ഉറങ്ങിയത് കുംഭകര്*ണനെപ്പോലെയായിരുന്നുവെന്നായിരുന്നു വിഎസിന്റെ മറുപടി.

    മുംബൈ ആക്രമണത്തിന്റെ കാര്യത്തില്* പ്രതിരോധമന്ത്രി ആന്റണിയെ ഇതാദ്യമായാണ് ഒരു നേതാവ് ഇത്രയും ശക്തമായി പ്രതിക്കൂട്ടില്* നിര്*ത്തുന്നത്. ക്ലീന്* ഇമേജുള്ള ആന്റണിയക്കേറ്റ തിരിച്ചടിയായാണ് ചാനലുകള്* ഇതിനെ വിലയിരുത്തിയത്. തിരഞ്ഞെടുപ്പ് മാമാങ്കം കഴിഞ്ഞാലും പെട്ടെന്നൊന്നും ഈ രണ്ട് പേരുകളും മാഞ്ഞുപോകില്ലെന്നാണ് ദില്ലിയിലെ മാധ്യമപ്രവര്*ത്തകര്*ക്കിടയിലെ സംസാരം.





    Powered By WizardRSS.com | Full Text Feed | Amazon Affiliate
Working...
X