ഉച്ചയ്ക്ക് മുമ്പായാല്* നനയാതെ വോട്ട് ചെയ്യാം

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ഉച്ചയ്ക്ക് മുമ്പായാല്* നനയാതെ വോട്ട് ചെയ്യാം

    തിരുവനന്തപുരം: വോട്ടെടുപ്പ് ദിവസമായ ബുധനാഴ്ച ഉച്ചയ്ക്ക് മുമ്പ് ആയാല്* നനയാതെ വോട്ട് ചെയ്യാം. ഉച്ചയക്ക് ശേഷം കനത്ത വേനല്* മഴ ഉണ്ടാവുമെന്നാണ് കാലാവസ്ഥാ നീരിക്ഷണ കേന്ദ്രം പറയുന്നത്.കേരളത്തില്* പരക്കെ വേനല്*മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് കണക്ക് കൂട്ടല്*. കഴിഞ്ഞ രണ്ട് ദിവസമായി വേനല്* മഴ പെയ്യുന്നുണ്ട്. വേനല്*മഴയ്ക്ക് അനുകൂലമായ സാഹചര്യമാണ് ഇപ്പോഴുള്ളതെന്ന് തിരുവനന്തപുരം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടര്* കെ. സന്തോഷ് പറയുന്നത്.

    ശക്തമായ മിന്നലും ഇടിയും മഴയ്ക്കിടയില്* ഉണ്ടാവാനും സാദ്ധ്യതയുണ്ട്. ഈ വാര്*ത്ത വന്നതുകൊണ്ട് പാര്*ട്ടി പ്രവര്*ത്തകര്* സ്വന്തം പാര്*ട്ടിയുടെ വോട്ടുകള്* രാവിലെ തന്നെ പെട്ടിയിലാക്കിയ്ക്കാനുള്ള തിരക്കിലാണ്. വീടു വീടാന്തരം കയറി രാവിലെ തന്നെ വോട്ട് ചെയ്യാന്* പ്രേരിപ്പിയ്ക്കുന്നുണ്ട്. ഉച്ചയ്ക്ക് ശേഷം കനത്ത മഴ പെയ്താല്* പലരും വോട്ട് ചെയ്യാന്* മടി കാണിയ്ക്കുമെന്നതാണ് ഇതിന് കാരണം.

    പൊതുവേ വോട്ടിംഗ് ശതമാനം കുറയുന്ന നഗര പ്രദേശങ്ങളില്* മഴ കൂടി പെയ്താല്* നില പരിതാപകരമാവും. പൊതുവേ വോട്ടിംഗ് ശതമാനം കുറഞ്ഞാല്* അത് ഇടതുമുന്നണിയ്ക്ക് അനുകൂലമാണെന്നാണ് വിലയിരുത്തല്*. അതുകൊണ്ട് തന്നെ യുഡിഎഫ് പ്രവര്*ത്തകര്* ആളുകളെകൊണ്ട് രാവിലെ വോട്ട് ചെയ്യിയ്ക്കാനുള്ള ശ്രമത്തിലാണ്.

    മഴയില്* ബൂത്ത് തകര്*ന്നു

    കഴിഞ്ഞ ദിവസം പെയ്ത ശക്തമായ കാറ്റിലും മഴയിലും കൊല്ലം ജില്ലയിലെ പോരുവഴിയില്* പോളിങ് ബൂത്ത് സജ്ജീകരിച്ചിരുന്ന കെട്ടിടം തകര്*ന്നിരുന്നു. തുടര്*ന്ന് രണ്ടു ബൂത്തുകള്* മാറ്റിസ്ഥാപിച്ചു. പോരുവഴി മലനടയില്* സ്ഥാപിച്ചിരുന്ന 20, 21 ബൂത്തുകളാണ് മാറ്റിയത്. ചൊവ്വാഴ്ച വൈകീട്ടാണ് അപകടം ഉണ്ടായത്.

    ശക്തമായ കാറ്റിലും മഴയിലും കെട്ടിടത്തിന്റെ മേല്*ക്കൂരയിലെ ഓടുകള്* തകര്*ന്നുവീണു. ജനാലകള്* ഇളകിവീഴുകയും ചെയ്തു. ഈ സമയം പോളിങ് ഉദ്യോഗസ്ഥര്* ഉണ്ടായിരുന്നെങ്കിലും അവര്*ക്ക് പരിക്കില്ല.

    ഉദ്യോഗസ്ഥരെത്തി രാത്രിയില്*ത്തന്നെ പോളിങ് ബൂത്തും സാമഗ്രികളും മലനട പ്രാഥമികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി.





    Powered By WizardRSS.com | Full Text Feed | Amazon Affiliate
Working...
X