ചൈന ടൗണ്*xഡബിള്*സ്: വിഷു ആരാഘോഷിക്കും?

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ചൈന ടൗണ്*xഡബിള്*സ്: വിഷു ആരാഘോഷിക്കും?

    തിരഞ്ഞെടുപ്പ പ്രചാരണത്തിന്റെ ചൂടാറുംമാറുംമുമ്പെ കേരളത്തില്* മറ്റൊരു പോരാട്ടത്തിന് കൂടി തുടക്കമാവുന്നു. കഴിഞ്ഞ മുപ്പതാണ്ടുകളായി കൊണ്ടുംകൊടുത്തും അവിരാമം മുന്നേറുന്ന മമ്മൂട്ടി-ലാല്* പോരാട്ടത്തിനാണ് ബോക്*സ്ഓഫീസ് ഒരിയ്ക്കല്* കൂടി സാക്ഷ്യം വഹിയ്ക്കുന്നത്. ഡബിള്*സുമായി മമ്മൂട്ടിയും ചൈനാ ടൗണുമായി മോഹന്*ലാലുമെത്തുമ്പോള്* മലയാളി പ്രതീക്ഷിയ്ക്കുന്നത് ഉഗ്രനൊരു വിഷുക്കൈനീട്ടമാണ്. ആഗസ്റ്റ് 15 തകര്*ന്നതിന്റ ക്ഷീണം ഡബിള്*സിലൂടെ തീര്*ക്കാനാണ് മമ്മൂട്ടി ലക്ഷ്യമിടുന്നത്. ഹിറ്റ്*മേക്കര്* ഷാഫിയുടെ സഹസംവിധായകനായി പ്രവര്*ത്തിച്ച സോഹന്* സീനുലാല്* ആദ്യമായി സ്വതന്ത്രസംവിധായകനാവുന്ന ഡബിള്*സിന് സവിശേഷതകള്* ഏറെയാമ്.

    ഒരു കാലത്തെ മലയാളിയുടെ പ്രിയതാരമായിരുന്ന നദിയ മൊയ്തുവിന്റെ തിരിച്ചുവരവ് തന്നെയാണ് അതില്* പ്രധാനം. മമ്മൂട്ടി-നദിയ സ്*ക്രീന്* കെമിസ്ട്രിയും സുബ്രഹ്മണ്യപുരം ഫെയിം സംഗീതസംവിധായകന്* ജെയിംസ് വാസന്തന്റെ സംഗീതവും സിനിമയുടെ ഹൈലൈറ്റുകളാണ്. മലയാളത്തില്* പുതിയൊരു ട്രെന്*ഡിന് തിരികൊളുത്തിയ സച്ചി-സേതു ടീം രചന നിര്*വഹിയ്ക്കുന്ന ഡബിള്*സ് ഹാസ്യത്തിനും ആക്ഷനും പ്രധാന്യം നല്*കിയൊരുക്കുന്ന കുടുംബചിത്രമാണ്. ഡബിള്*സിന്റെ ട്രെയിലറുകളില്* മമ്മൂട്ടിയുടെ ആക്ഷന്* സീനുകള്* ഏറെ ശ്രദ്ധിയ്ക്കപ്പെട്ടു കഴിഞ്ഞു.

    തെന്നിന്ത്യയിലെ പുതിയ താരോദയം തപസ്സി നായികയാവുന്ന ചിത്രത്തില്* സൈജുകുറുപ്പ്, സുരാജ് വെഞ്ഞാറമ്മൂട്, സലീം കുമാര്*, ബിജുക്കുട്ടന്*, അബു സലിം, അനൂപ് ചന്ദ്രന്* എന്നിങ്ങനെ വന്*താരനിരയാണ് അണിനിരക്കുന്നത്. ഏപ്രില്* 15ന് വിഷുക്കണിയായെത്തുന്ന ചിത്രം സമ്മര്* സീസണിലെ പ്രധാന കൊമേഴ്*സ്യല്* മൂവിയാണ്.
    അടുത്ത പേജില്*
    ട്രിപ്പിള്* ഇഫക്ടില്* ചൈനാ ടൗണ്*






    Powered By WizardRSS.com | Full Text Feed | Amazon Affiliate
Working...
X