വിഎസിനെയും രാഹുലിനെയും അമുല്* മോഡലുകളാക്കി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    വിഎസിനെയും രാഹുലിനെയും അമുല്* മോഡലുകളാക്കി

    തിരുവനന്തപുരം: തന്നെ വയസനെന്ന് വിളിച്ച് അധിക്ഷേപിച്ച എഐസിസി ജനറല്* സെക്രട്ടറി രാഹുല്* ഗാന്ധിയെ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്* അമൂല്* ബേബിയെന്ന് വിളിച്ചത് ചില്ലറപ്രശ്*നങ്ങളൊന്നുമല്ല ഉണ്ടാക്കിയത്. മാധ്യമങ്ങളായ മാധ്യമങ്ങള്* മുഴുവന്* വാര്*ത്ത ആഘോഷിച്ച് ചിലര്* കാര്*ട്ടൂണ്* വരച്ചു. രാഷ്ട്രീയക്കാര്* ചേരിതിരിഞ്ഞ് വാദപ്രതിവാദങ്ങള്* നടത്തി. ഇപ്പോഴിതാ ഈ അവസരം മുതലാക്കാന്* അമുല്* തന്നെ രംഗത്തെത്തിയിരിക്കുന്നു. അമുല്* ബേബി പ്രയോഗം നടത്തിയ വിഎസിനെയും അതിന ഇരയായ രാഹുലിനെയും അമുല്* തങ്ങളുടെ പരസ്യത്തിനായി ഉപയോഗിച്ചിരിക്കുകയാണ്. അമുല്* ഉല്*പ്പന്നങ്ങളുടെ നിര്*്മമാതാക്കളായ ഗുജറാത്ത് സഹകരണ ക്ഷീരവിപണന ഫെഡറേഷനാണ് വിഎസിനെയും രാഹുലിനെയും പരസ്യ മോഡലുകളാക്കിയത്.

    സാമൂഹികരാഷ്ട്രീയവിഷയങ്ങള്* പരസ്യത്തിന് ഉപയോഗിക്കുന്നതിലൂടെ അമുല്* ഇതിനകം പലവട്ടം വാര്*ത്തയില്* ഇടം നേടിയിട്ടുണ്ട്. ഇപ്പോള്* അമുല്* സ്വന്തം പേരുമായി ബന്ധപ്പെട്ടുയര്*ന്ന വിവാദവും കൈയോടെ പരസ്യമാക്കുകയായിരുന്നു.

    'രണ്ടുപേരും അമുല്* ബേബികള്*തന്നെ' എന്ന പരസ്യവാചകത്തിനൊപ്പം വി.എസ്. അച്യുതാനന്ദന്റേതിനും രാഹുല്* ഗാന്ധിയുടേതിനും സമാനമായ ചിത്രങ്ങളാണ് കൊടുത്തിരിക്കുന്നത്. ഒപ്പം രാഹുലിന്റെ മടിയില്* പുള്ളിയുടുപ്പുമായി അമുല്* ബേബിയുമുണ്ട്.

    'യുവാക്കള്*ക്കും പ്രായമായവര്*ക്കും ഒരുപോലെ അമുല്* പ്രിയം' എന്നും പരസ്യത്തില്* ചേര്*ത്തിട്ടുണ്ട്. പരസ്യത്തില്* വിവരണമൊന്നുമില്ലെങ്കിലും അമുലിന്റെ വെബ്*സൈറ്റില്*, 'തനിക്കെതിരായ വിമര്*ശനത്തിനു തിരിച്ചടിയായി, മുതിര്*ന്ന ഒരു രാഷ്ട്രീയനേതാവ് യുവനേതാവിനെ അമുല്* ബേബി എന്നു വിളിച്ചിരിക്കുന്നു' എന്നു വിവരിച്ചിട്ടുണ്ട്.





    Powered By WizardRSS.com | Full Text Feed | Amazon Affiliate
Working...
X